Assaulted | വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദനം; ചട്ടുകം കൊണ്ട് പൊള്ളിച്ചു, ബെല്‍റ്റ് കൊണ്ടടിച്ചുവെന്നും പരാതി; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്
Sep 21, 2022, 19:42 IST
പന്തീരങ്കാവ്: (www.kvartha.com) വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരമര്‍ദനം. ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്നും ബെല്‍റ്റ് കൊണ്ടടിച്ചുവെന്നും പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പന്തീരാങ്കാവ് പൊലീസ് പറയുന്നത്:
കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ മര്‍ദിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കെതിരെയാണ് കേസെടുത്തത്.
കോഴിക്കോട്ടെ ആശുപത്രിയിലെ ഡോക്ടറും ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയുമായ ഡോക്ടര്‍ മിര്‍സാ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നാല് മാസം മുന്‍പാണ് ഇവരുടെ പന്തീരാങ്കാവിലെ ഫ്ളാറ്റില്‍ കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് കുട്ടിയെ പൊള്ളലേല്‍പ്പിച്ചു, ബെല്‍റ്റ് കൊണ്ട് അടിച്ചു തുടങ്ങിയ പരാതികളാണ് ലഭിച്ചിട്ടുള്ളത്.
തൊട്ടടുത്ത ഫ്ളാറ്റില്‍ ഉള്ളവരാണ് കുട്ടിയെ മര്‍ദിക്കുന്ന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. റുഹാന കുട്ടിയെ ബെല്‍റ്റുകൊണ്ട് അടിച്ചെന്നും ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ബാലവേല നിരോധന വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഹാറില്‍ നിന്ന് അനധികൃതമായി കുട്ടിയെ കൊണ്ടുവന്നതിന് കുട്ടിക്കടത്ത് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
Keywords: 13-year-old girl forced to do domestic work and assaulted; Case against doctor and his wife, Police, Complaint, Kozhikode, Assault, Doctor, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.