ADVERTISEMENT
കൊച്ചി: (www.kvartha.com 13.06.2016) 36 ഭാഷയിലെ പാട്ടുകള്‍ പാടി 13കാരി
ഗിന്നസ് റെക്കോര്‍ഡിലേക്ക്. മുഴുവന്‍ പാട്ടുകളും കാണാതെ പാടിയ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പൂജ പ്രേം ആണ് മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പാട്ടുപാടല്‍ ചടങ്ങിലേക്ക് ഗിന്നസ്, ലിംക അധികൃതര്‍ എത്തിയിരുന്നു. വൈകീട്ട് ആറിന് ആരംഭിച്ച പരിപാടി ഒമ്പതോടെ സമാപിച്ചു. ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ 32 പാട്ടുകള്‍ മതിയായിരുന്നു. എന്നാല്‍ 36 പാട്ടുകള്‍ പാടിയാണു പൂജ പ്രേം അവസാനിപ്പിച്ചത്. മലയാളത്തിന് പുറമെ അര്‍മേനിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, അറബിക്, ജര്‍മന്‍, ഫ്രഞ്ച്, മലയ, പഞ്ചാബി, മറാഠി, ബംഗാളി, കന്നഡ, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയവയെല്ലാം പാട്ടുകളായെത്തി.
വര്‍ഷങ്ങളായി ഇതിനുള്ള ശ്രമത്തിലായിരുന്നു പൂജ. പാട്ടുകള്‍ പഠിച്ചെടുക്കാമെങ്കിലും അവ മനഃപാഠമാക്കുകയായിരുന്നു ഏറെ പ്രയാസം. ഗിന്നസ്, ലിംക അധികൃതര്‍ പാട്ടുകള്‍ തുടര്‍ പരിശോധനകള്‍ നടത്തിയ ശേഷമാകും പ്രഖ്യാപനം ഔദ്യോഗികമായി നടത്തുക.
പാട്ടിന്റെ ഭാഷ, വാക്കുകളുടെ ഉച്ചാരണം തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കും. ഇടവേളകളൊന്നുമില്ലാതെ പൂജ പാടുന്നതു കേള്‍ക്കാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഒട്ടേറെപ്പേരാണ് എത്തിയത്.

Keywords: Kochi, Kerala, Song, Girl, Girl students, SSLC, Singer, Record, Ernakulam, Guinness record, World record, Pooja Prem,Limca record.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.