Drowning | കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് തിരയില്‍പ്പെട്ട് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബുധനാഴ്ച വൈകിട്ട് ആറേകാലോടെയാണ് ദുരന്തം സംഭവിച്ചത്
● കരയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി വലിയ തിരയില്‍പെടുകയായിരുന്നു
● ശംഖുംമുഖത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തിരുവനന്തപുരം: (KVARTHA) കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് തിരയില്‍പ്പെട്ട് ദാരുണാന്ത്യം. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിന് സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജു- ദിവ്യ ദമ്പതികളുടെ മകന്‍ എനോഷ് (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറേകാലോടെയാണ് ദുരന്തം സംഭവിച്ചത്.
ജൂസാറോഡ് ഭാഗത്ത് കടലേറ്റം തടയുന്നതിന് വലിയ കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ട്. ഇതിനടുത്ത് പ്രദേശവാസികളായ കുട്ടികള്‍ ഫുട് ബോള്‍ കളിക്കുന്നത് പതിവാണ്. ബുധനാഴ്ച വൈകുന്നേരം എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട് ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറുമണിയോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കുകയും തുടര്‍ന്ന് കരയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ എനോഷ് വലിയ തിരയില്‍പെടുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തിയത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവര്‍ കാണാനിടയാകുകയും ഫിജി കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റുകയും ചെയ്തു. ഉടന്‍ തന്നെ ശംഖുംമുഖത്തെ നഴ്‌സിങ് ഹോമിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് വലിയതുറ എസ് ഐ ഇന്‍സമാം ഉള്‍പ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വലിയതുറ പൊലീസ് കേസെടുത്തു. വഞ്ചിയൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച എനോഷ്. സഹോരിമാര്‍: ഇവാഞ്ചല്‍, നയോമി.
#drowning #accident #beachsafety #kerala #india #tragedy #childsafety #RIP
