കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന്‍ മരിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.03.2022) കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്നു വയസ്സുകാരന്‍ മരിച്ചു. നെടുമങ്ങാട് വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്. വീടിനു സമീപത്തുള്ള മാവില്‍ കയറുകെട്ടി കളിക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. രക്ഷിക്കാന്‍ ചെന്ന സൂരജിന്റെ അമ്മൂമ്മയ്ക്കും പരിക്കേറ്റു.
Aster_MIMS

കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന്‍ മരിച്ചു

സൂരജിനെ നെടുമങ്ങാട് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സൂരജ്.

Keywords:  13-year-old boy died after  rope got stuck in his neck while playing, Thiruvananthapuram, News, Local News, Dead, Hospital, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia