ആദിവാസി ബാലിക ഗര്‍ഭിണി; സി.ഡബ്ല്യു.സിയും ചൈല്‍ഡ് ലൈനും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 27.05.2016) സീതത്തോട് സായിപ്പന്‍കുഴി ആദിവാസി കോളനിയിലെ ബാലിക മൂന്നുമാസം ഗര്‍ഭിണിയായ വിവരം അറിയിച്ചിട്ടും ശിശുക്ഷേമസമിതിയും (സി.ഡബ്ല്യു.സി), ചൈല്‍ഡ് ലൈനും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി.

ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടപ്പോള്‍ സംശയം തോന്നി. തുടര്‍ന്ന് ചിറ്റാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുമുളള വിദഗ്ധര്‍ കോളനിയിലെത്തി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചു. 

കഴിഞ്ഞ ശനിയാഴ്ച ശിശുക്ഷേമസമിതി ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും വ്യാഴാഴ്ച വരെ ആരും തിരിഞ്ഞ്‌നോക്കിയിട്ടില്ല. മൂഴിയാര്‍ ഡാമിനോട് ചേര്‍ന്ന പ്രദേശമാണ് സായിപ്പന്‍കുഴി ആദിവാസി കോളനി. 

കഴിഞ്ഞ ഓണം വരെ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ബാലിക ഗര്‍ഭണിയാണെന്ന വിവരം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് സംഭവത്തിന് ഉത്തരവാദിയായവരെ രക്ഷിക്കാനാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആദിവാസി ബാലിക ഗര്‍ഭിണി; സി.ഡബ്ല്യു.സിയും ചൈല്‍ഡ് ലൈനും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി


Keywords:   Pregnant Girl, Pathanamthitta, Complaint, Visit, hospital, Treatment, Allegation, Student, Adivasi,Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia