നാല് മാസമായി നാട്ടില്‍ കുടുങ്ങിയ 13 പ്രവാസികള്‍ ദുബൈ യിലെത്താന്‍ വി.ഐ.പി പ്രൈവറ്റ് ജെറ്റിന് നല്‍കിയത് 45 ലക്ഷം
Jul 6, 2020, 15:50 IST
ADVERTISEMENT
ദുബൈ:(www.kvartha.com 06.07.2020) കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 13 ഇന്ത്യക്കാര്‍ ദുബൈയിലേക്ക് തിരികെ പോയത് 45 ലക്ഷം മുടക്കി സ്വകാര്യ പ്രൈവറ്റ് ജെറ്റിന്. കോവിഡ് ഭീതിയെ തുടര്‍ന്ന് നാല് മാസമായി ഇവര്‍ നാട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇനിയും നാട്ടില്‍ കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് ഉറപ്പായതോടെയാണ് എങ്ങനെയും ജോലി ചെയ്തിരുന്ന സ്ഥലത്ത് എത്താന്‍ തീരുമാനിച്ചത്. അങ്ങനെ ശനിയാഴ്ച കൊച്ചിയില്‍ നിന്ന് ഇവര്‍ ദുബൈലെത്തി. സംഘത്തില്‍ ഏഴ് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉണ്ടായിരുന്നു. വി ഐ പി പ്രൈവറ്റ് ജെറ്റ് ചാര്‍ട്ട് ചെയ്താണ് ഇവർ ദുബൈയിലേക്ക് പോയത്.
സംഘത്തിലെ രണ്ട് പേര്‍ മുന്‍കൈ എടുത്താണ് പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്തത്. ഇരുവരും 15 ലക്ഷം രൂപ മുടക്കി. 11 പേര്‍ ബാക്കി തുകയും നല്‍കി. സംഘത്തിലുള്ളവര്‍ ദുബയില്‍ ബിസിനസ്സ് നടത്തിയിരുന്നവരാണ്. കോവിഡ് കാലത്ത് അതുമായി മുന്നോട്ട് പോകാനാകാന്‍ പറ്റാതായി, തൊഴിലാളികളെ കൊണ്ട് മാത്രം ബിസിനസ് നടത്തിക്കൊണ്ട് പോകാനൊക്കാത്ത സാഹചര്യം വന്നു. അവിടെയുള്ള കുട്ടികള്‍ അടക്കമുള്ള വീട്ടുകാര്‍ക്കും ആശങ്കകൂടി. അങ്ങനെയാണ് ഇത്രയും തുകമുടക്കി ദുബയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ യു എ ഇയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ തിരിച്ചുവരാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
13 അംഗ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നാണ് പ്രൈവറ്റ് ജെറ്റ് സര്‍വ്വീസ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ആ സ്ത്രീ ഉള്‍പ്പെട്ട ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ നിന്നാണ് മറ്റ് 12 പേരെയും കണ്ടെത്തിയത്. വലിയ വിമാനങ്ങളില്‍ ധാരാളം യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുവരുന്നത്. മാത്രമല്ല ദൂര്‍ഘദൂരം സഞ്ചരിക്കുന്ന ഈ വിമാനങ്ങളെല്ലാം പല വിമാനത്താവളങ്ങളിലും ലാന്റ് ചെയ്ത ശേഷമാണ് ദുബയിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സുരക്ഷിതമല്ലെന്ന് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പ്രതികരിച്ചു.
കോവിഡിനെ തുടര്‍ന്ന് ധാരാളം ഇന്ത്യക്കാര്‍ക്ക് യു എ ഇയില്‍ ജോലി നഷ്ടപ്പെട്ടു. അവരില്‍ ഭൂരിഭാഗവും കുടുങ്ങിക്കിടക്കുകയാണ്. മാനസികമായി തകര്‍ന്ന അവര്‍ക്ക് എങ്ങനെയും നാട്ടിലെത്തണമെന്നാണ് ആഗ്രഹം. ബിസിനസ്സ് നടത്തിയിരുന്നവര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. പലര്‍ക്കും ഇതുവരെയുണ്ടായിരുന്ന സമ്പാദ്യങ്ങളൊക്കെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലായി. സ്മാര്‍ട് ട്രാവലര്‍ ഉടമയും സംഘാംഗവുമായ അഭി അഹമ്മദ് പറഞ്ഞു. ബിസിനസ്സ് നടത്തിയിരുന്നവരും വ്യവസായികളുടെ കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗം വഹിച്ചിരുന്നവരുമാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഭി അഹമ്മദ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ വലിയ തുക മുടക്കി പ്രൈവറ്റ് ജെറ്റിന് വരാന്‍ തയ്യാറായത് ദുബയിലെ ബാങ്കിലുള്ള ഉന്നത ഉദ്യോഗം നഷ്ടപ്പെടാതിരിക്കാനാണെന്നും അഭി അഹമ്മദ് ചൂണ്ടിക്കാട്ടി.
അബ്ദുൽ മജീദ് എന്ന മലയാളി ബിസിനസ്സുകാരന്‍ ഭാര്യയേയും മക്കളേയും ദുബയില്‍ നിര്‍ത്തിയിട്ടാണ് മാര്‍ച്ചില്‍ നാട്ടിലെത്തിയത്. അപ്പോഴേക്കും ലോക്ഡൗണായി. തിരികെ പോകാന്‍ വിമാനമില്ലാതെയായി. തന്റെ ജീവനക്കാരെ കൊണ്ട് ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അങ്ങനെ കേന്ദ്ര, സംസ്ഥാന അധികൃതരെ അടക്കം സമീപിച്ചെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് പ്രൈവറ്റ് ജെറ്റിനെ ആശ്രയിച്ചതെന്ന് മജീദ് പറഞ്ഞു.
ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായ സിയാന ജോസഫിന്റെ മാതാപിതാക്കള്‍ ദുബയിലാണ്. എന്നാല്‍ ലോക്ഡൗണ്‍ കാരണം വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ രക്ഷിതാക്കളുടെ അടുത്തേക്ക് പോകാനാകാതെയായി. അങ്ങനെയാണ് സിയാനയും ഈ പ്രൈവറ്റ് ജെറ്റിനെ ആശ്രയിച്ചത്. എല്ലാ ആഢംബരങ്ങളുമുള്ള ജെറ്റ് യാത്ര മറക്കാനാവില്ലെന്നും ദുബായില്‍ തിരികെ എത്തിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും പ്രതികരിച്ചു.

Keywords: Nri's, Dubai, Business, Covid19, Private Jet, Abdul Majeed, Union Government, State Governments, Executives, Tamilnadu, 13 NRI's back to Dubai for Rs. 45 Lakh via a Private Jet.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.