ജില്ലയില്‍ കോട്പ നിയമ പ്രകാരം പുകയില ഉത്പന്നങ്ങള്‍ പിടിച്ചവകയില് പിഴ ഈടാക്കിയത് 1.13 ലക്ഷം
Feb 25, 2018, 12:01 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 25.02.2018) പുകയില ഉത്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കോട്പ നിയമ പ്രകാരം കഴിഞ്ഞ മാസം 1.13 ലക്ഷം രൂപ പിഴയീടാക്കിയതായി എഡിഎം കെ ദിവാകരന് നായര്‍ പറഞ്ഞു. കലക്ട്രേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. 114 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 567 കേസുകള്‍ കോട്പ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 757 റെയ്ഡുകള്‍ നടത്തുകയും 105 അബ്കാരി കേസുകള്‍ എടുക്കുകയും ചെയ്തു. 107 പ്രതികളെ അറസ്റ്റു ചെയ്തു. 1.88 കിലോ കഞ്ചാവ്, 72 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 4.4 ലിറ്റര്‍ ബീയര്‍, 460 ലിറ്റര്‍ കോട, 80.4 ലിറ്റര്‍ അരിഷ് ടം, 14 ലിറ്റര്‍ ചാരായം എന്നിവ കണ്ടെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ച 1301 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത് മദ്യപിച്ചതിന് 262 പേര്‍ക്കെതിരെയും കേസെടുത്തു.
വിദ്യാലയങ്ങളുടെ പരിസരത്തുള്ള പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നും ഇതു തടയാന്‍ ശക്തമായ പരിശോധന വേണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മിഠായിയുടെ രൂപത്തിലും കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. പലയിടത്തും ബാറുകള്‍ സമയക്രമം പാലിക്കുന്നില്ല, കള്ളുഷാപ്പുകളില്‍ രാസപദാര്‍ഥം ചേര്ന്നവ കള്ള് വില്‍ക്കുന്നു തുടങ്ങിയ പരാതികളും സമിതി അംഗങ്ങള്‍ ഉന്നയിച്ചു.
യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ കെ മുഹമ്മദ് റഷീദ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, മല്ലപ്പള്ളി സി ഐ എന്‍ രാജശേഖരന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം കെ ഗോപി, എം മുഹമ്മദ് സാലി, സോമന്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്, പി വി എബ്രഹാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Kerala, News, Fine, Case, Raid, Arrest, Police, 1.13 Lakh fined under cotpa act.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.