സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ മകനെതിരെ ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് കേസ്; ആരോപണം ഗൗരവതരമെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയും സിപിഎമ്മും പ്രതികരിക്കണമെന്ന് ആവശ്യം, തട്ടിപ്പിന് പിന്നില്‍ കോടിയേരിയുടെ മകന്‍ ബിനോയ് ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
Jan 24, 2018, 12:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.01.2018) കേരളത്തിലെ ഉന്നത നേതാവിന്റെ മകനെതിരെ ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് കേസ് കേരള രാഷ്ട്രീയത്തിലും ചര്‍ച്ചാവിഷയമാകുന്നു. സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ മകനെതിരെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സിപിഎം നേതൃത്വമോ മുഖ്യമന്ത്രി പിണറായി വിജയനോ പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ദുബൈയിലെ ഉന്നത വവ്യവസായ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇയാള്‍ക്കെതിരെ ദുബൈയില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം സമ്മേളനം നടക്കുന്ന സമയത്ത് ഉന്നത നേതാവിന്റെ മകനെതിരെ ഉയര്‍ന്ന കോടികളുടെ തട്ടിപ്പ് കേസ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കും. സിപിഎം നേതാവിന്റെ മകന് ദുബൈയില്‍ ഉന്നത ബിസിനസുകാരുനുമായി അടത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
പുതിയ സംഭവത്തില്‍ പണം മുടക്കി നേതാവിന്റെ മകനെ രക്ഷിക്കാന്‍ ചില വ്യവസായികള്‍ തയാറായിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെയോ മുഖ്യമന്ത്രിയുടെയോ സമ്മതമില്ലാത്തതിനാല്‍ അവരെല്ലാം അറച്ചുനില്‍ക്കുകയാണ്. ഇതോടെ ഒത്തുതീര്‍പ്പ് പൊളിയുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. നേതാവിന്റെ മകനിപ്പോള്‍ കേരളത്തിലെത്തിയിട്ടുണ്ട്. മനോരമയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത്. ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പരാതിയുമായി രംഗത്ത് വന്നത്. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുക കൂടി ചെയ്തതോടെ ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.
ഓഡി കാര്‍ വാങ്ങുന്നതിനും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യത്തിനും മറ്റുമായാണ് നേതാവിന്റെ മകന് പണം കൈമാറിയതെന്നാണ് സൂചന. പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍പോളിന്റെ നോട്ടീസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തെ കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കുമാണ് നേതാവിന്റെ മകന്‍ കമ്പനിക്ക് നല്‍കിയിരുന്നത്. നേതാവിന്റെ മകന്റെ മലയാളിയായ സുഹൃത്തും പിതാവും ഇടനിലക്കാരായി നിന്ന് പണം കമ്പനിക്ക് നല്‍കാനുള്ള ശ്രമം നടന്നുവെങ്കിലും അതും പൊളിയുകയായിരന്നു.
അതേസയം തട്ടിപ്പ് നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോടിയേരിക്കും പാര്‍ട്ടി നേതൃത്വത്തിനും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി വിസമ്മതിച്ചു.
Keywords: Kerala, Thiruvananthapuram, News, CPM, K. Surendran, BJP, Cheating, Dubai, 13 crores' Cheating case in Dubai: Allegation against Malayali politician's son.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.