Died | തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസ്സുകാരി മരിച്ചു
Sep 5, 2022, 14:47 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
ആഗസ്റ്റ് 14 നാണ് അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം തിങ്കളാഴ്ച വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയില്‍ പേവിഷബാധ സ്ഥിരീകരിക്കാനാവൂ.
Keywords: 12-year-old girl died after being bitten by a stray dog, Pathanamthitta, News, Hospital, Treatment, Girl, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

