Surgery | 'പേരയ്ക്ക പറിച്ചതിന്' ക്രൂരമര്‍ദനമേറ്റ 12കാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) പേരയ്ക്ക പറിച്ചതിന് ക്രൂരമര്‍ദനമേറ്റെന്ന സംഭവത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12കാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മര്‍ദനത്തില്‍ പൊട്ടിയ തുടയെല്ലിനാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
Aster mims 04/11/2022

Surgery | 'പേരയ്ക്ക പറിച്ചതിന്' ക്രൂരമര്‍ദനമേറ്റ 12കാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

ഞായറാഴ്ച വൈകുന്നേരം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വാഴയങ്ങടയിലായിരുന്നു സംഭവം. പ്രദേശത്ത് ഫുട് ബോള്‍ കളിക്കാനെത്തിയപ്പോള്‍ സമീപത്തെ പറമ്പില്‍നിന്ന് പേരയ്ക്ക പറിച്ചെന്നാരോപിച്ച് സ്ഥലമുടമ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ബൈക് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും കാലില്‍ ചവിട്ടുകയും ചെയ്തതായി കുട്ടി പറഞ്ഞു.

കുട്ടിയെ മര്‍ദിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ അശ്‌റഫ് എന്നയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപോര്‍ട് തേടിയിരുന്നു.

Keywords: 12-year-old boy who attacked for picking guava underwent surgery, Malappuram, News, Hospital, Treatment, Trending, Complaint, Arrested, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia