സംസ്ഥാനത്ത് 12 കൊലപ്പുള്ളികള്‍ കഴുമരം കാത്ത് കഴിയുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംസ്ഥാനത്ത് 12 കൊലപ്പുള്ളികള്‍ കഴുമരം കാത്ത് കഴിയുന്നു
Govindachamy & Soumya
കോട്ടയം: സംസ്ഥാനത്ത് 12 കൊലപ്പുള്ളികള്‍ കഴുമരം കാത്തുകഴിയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ എട്ട് പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലു പേരുമാണ് കഴുമരം കാത്ത് കഴിയുന്നത്.

രണ്ട് പേരെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ മാള സ്വദേശി ജയാന്ദന്‍, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ലോറന്‍സ്, കോട്ടയം നാഗമ്പടത്ത് വെച്ച് ഒറിയ ദമ്പതികളെ കൊന്ന കേസിലെ പ്രതി അസം സ്വദേശി പ്രദീപ് ബോറ, എറണാകൂളം കുറുപ്പം പടി സ്വദേശി സജു, പാലക്കാട് ആമക്കണ്ടത്ത് ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് കുഴിച്ചുമൂടിയ റെജികുമാര്‍, കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി ഉണ്ണി, മാവേലിക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ സെയിത്സ് ഗേളിനെ കൊലപ്പെടുത്തിയ വിശ്വരാജന്‍, ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി, എന്നിവരാണ് തിരുവനന്തപുരത്തെ ജയിലില്‍ വധശിക്ഷകാത്ത് കഴിയുന്നവര്‍.

പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി കനകരാജ്, തൃശൂര്‍ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി, വയനാട്ടില്‍ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി റഷീദ്, ഭാര്യയെ വെട്ടിക്കൊന്ന മലപ്പുറം സ്വദേശി രാമചന്ദ്രന്‍ എന്നിവരാണ് കഴുമരവും പ്രതീക്ഷിച്ച് കണ്ണുര്‍ ജയിലില്‍ കഴിയുന്നത്. 12 പ്രതികളും ശിക്ഷ
ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുക്കുകയാണ്.


Keywords: Kannur, Jail, State, Court, Aluva, Antony, Mavelikkara, Kerala Vartha, Malayalam News, Malayalam Vartha, Govindachamy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script