ADVERTISEMENT
![]() |
| Govindachamy & Soumya |
രണ്ട് പേരെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ മാള സ്വദേശി ജയാന്ദന്‍, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ലോറന്‍സ്, കോട്ടയം നാഗമ്പടത്ത് വെച്ച് ഒറിയ ദമ്പതികളെ കൊന്ന കേസിലെ പ്രതി അസം സ്വദേശി പ്രദീപ് ബോറ, എറണാകൂളം കുറുപ്പം പടി സ്വദേശി സജു, പാലക്കാട് ആമക്കണ്ടത്ത് ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് കുഴിച്ചുമൂടിയ റെജികുമാര്‍, കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി ഉണ്ണി, മാവേലിക്കരയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ സെയിത്സ് ഗേളിനെ കൊലപ്പെടുത്തിയ വിശ്വരാജന്‍, ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി, എന്നിവരാണ് തിരുവനന്തപുരത്തെ ജയിലില്‍ വധശിക്ഷകാത്ത് കഴിയുന്നവര്‍.
പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി കനകരാജ്, തൃശൂര്‍ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി, വയനാട്ടില്‍ യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി റഷീദ്, ഭാര്യയെ വെട്ടിക്കൊന്ന മലപ്പുറം സ്വദേശി രാമചന്ദ്രന്‍ എന്നിവരാണ് കഴുമരവും പ്രതീക്ഷിച്ച് കണ്ണുര്‍ ജയിലില്‍ കഴിയുന്നത്. 12 പ്രതികളും ശിക്ഷ
ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുക്കുകയാണ്.
Keywords: Kannur, Jail, State, Court, Aluva, Antony, Mavelikkara, Kerala Vartha, Malayalam News, Malayalam Vartha, Govindachamy.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

