SWISS-TOWER 24/07/2023

ക്വാറിയില്‍ മുങ്ങി താഴ്ന്ന ആറ് വയസുകാരനെ രക്ഷിച്ച് നാടിന്റെ അഭിമാനമായി 12 ഉം 8 ഉം വയസുള്ള സഹോദരങ്ങള്‍; രക്ഷിക്കാനുള്ള തത്രപ്പാടില്‍ ഫാത്വിമയ്ക്ക് നഷ്ടമായത് തന്റെ സ്വര്‍ണാഭരണം

 


ADVERTISEMENT

വടക്കാങ്ങര: (www.kvartha.com 02.08.2021) ക്വാറിയില്‍ മുങ്ങി താഴ്ന്ന ആറ് വയസുകാരനെ മരണത്തില്‍ നിന്ന് രക്ഷിച്ച് നാടിന്റെ അഭിമാനമായി 12 ഉം എട്ടും വയസുള്ള സഹോദരങ്ങള്‍. സഹോദരങ്ങളായ പന്ത്രണ്ടുകാരി ഫാത്വിമ സിയയും എട്ട് വയസുകാരന്‍ മിഥി ലാജുമാണ് ആ രക്ഷകര്‍. വെള്ളത്തിലേക്ക് ഊളിയിട്ട് പോയി മിഥിലാജാണ് കുട്ടിയെ മുകളിലേക്കു തള്ളി കൊണ്ടുവന്നത്.
Aster mims 04/11/2022

ക്വാറിയില്‍ മുങ്ങി താഴ്ന്ന ആറ് വയസുകാരനെ രക്ഷിച്ച് നാടിന്റെ അഭിമാനമായി 12 ഉം 8 ഉം വയസുള്ള സഹോദരങ്ങള്‍; രക്ഷിക്കാനുള്ള തത്രപ്പാടില്‍ ഫാത്വിമയ്ക്ക് നഷ്ടമായത് തന്റെ സ്വര്‍ണാഭരണം

ഫാത്വിമ സിയ കുട്ടിയുടെ മുടിയില്‍ ഒരുകൈകൊണ്ട് പിടിക്കുകയും മറ്റൊരു കൈകൊണ്ട് നീന്തി കരയിലെത്തിക്കുകയുമായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള സാഹസത്തിനു മുതിരുന്നതിനിടയില്‍ ഫാത്വിമ സിയയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു. വെള്ളത്തില്‍ നിന്ന് കയറ്റിയ കുട്ടിക്ക് ജീവന്റെ തുടിപ്പുണ്ടായിരുന്നു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മനസിലാക്കിയ പ്രഥമ ശുശ്രൂഷയുടെ മാതൃകയാണ് കുട്ടികള്‍ പരീക്ഷിച്ചത്. മക്കരപറമ്പിലെ വര്‍ണം ആര്‍ട്‌സ് ഉടമ വടക്കാങ്ങര പാലക്കോളി ഷറഫുദ്ധീന്റെ മകളാണ് ഫാത്വിമ സിയ. ഷറഫുദ്ധീന്റെ സഹോദരന്‍ അബ്ദുല്‍ നാസറിന്റെ മകനാണ് മിഥിലാജ്. ഇരുവരും നോര്‍ത് വടക്കാങ്ങര ഇഹ് യാഉദ്ദീന്‍ മദ്രസയിലെ വിദ്യാര്‍ഥികളാണ്. നാടിനെ വലിയ ദുരന്തവാര്‍ത്തയില്‍ നിന്ന് രക്ഷിച്ച സഹോദരങ്ങളെ ആദരിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.

Keywords: 12- and 8-year-old siblings rescued a six-year-old boy who pond in a quarry, Malappuram, News, Local News, Drowned, Children, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia