Suspended | പുനലൂര്‍ താലൂക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവം; 2 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
Aug 5, 2023, 18:47 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പുനലൂര്‍ താലൂക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നഴ്‌സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ മെഡികല്‍ ഓഫീസറുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
Keywords: 11 patients suffered side effects after injection at Punalur Taluk Hospital; 2 employees were suspended, Thiruvananthapuram, News, Health, Health and Fitness, Health Minister, Punalur Taluk Hospital Issues, Suspended, Veena George, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

