11 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9,674 ആയി
Nov 16, 2016, 14:34 IST
കോഴിക്കോട്: (www.kvartha.com 16.11.2016) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 11 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9674 ആയി ഉയര്‍ന്നു.
സ്മാര്‍ട്ട് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ (വെളിയങ്കോട്), തഅ്‌സീസുല്‍ ഇസ്‌ലാം മദ്‌റസ (പാലത്തിങ്ങല്‍, കരിങ്കല്ലത്താണി), മദ്‌റസത്തുല്‍ ബദരിയ്യ (മാലിദ്വീബ്, തിരൂര്‍), ബിദായത്തുല്‍ ഹിദായ മദ്‌റസ (ചെമ്പ്ര, മലപ്പുറം), മുനവ്വറുല്‍ ഇസ്‌ലാം മദ്‌റസ (കാരാട്ടുകൊളുമ്പ്), മിഫ്ത്താഹുല്‍ ഉലൂം മദ്‌റസ (തൃപ്പാളൂര്‍, പാലക്കാട്), നൂറുല്‍ ഇസ്‌ലാം മദ്‌റസ (ബജാകുഡല്‍, കാസര്‍കോട്), നജാത്തുസ്വിബിയാന്‍ മദ്‌റസ (മാട്ടൂല്‍ നോര്‍ത്ത്), രിഫാഇയ്യ മദ്‌റസ (മാട്ടൂല്‍ സൗത്ത്), മാട്ടൂല്‍ നജാത്തുല്‍ ഈമാന്‍ സുന്നി മദ്‌റസ (കക്കാടന്‍ചാല്‍, കണ്ണൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ (പൂനൂര്‍, കോഴിക്കോട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
2017 ഏപ്രില്‍ ഏഴ് മുതല്‍ 14 വരെ മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാനും യോഗം തീരുമാനിച്ചു. കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, എം എം മുഹ്‌യുദ്ധീന്‍ മൗലവി, കെ ടി ഹംസ മുസ്‌ലിയാര്‍, എം എ ഖാസിം മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദിര്‍, വി മോയിമോന്‍ ഹാജി, എം സി മാഹിന്‍ ഹാജി, ഹാജി കെ മുഹമ്മദ് ഫൈസി, ഒ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പി എ ജബ്ബാര്‍ ഹാജി സംസാരിച്ചു. മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Keywords: Kerala, Malappuram, kasaragod, Kozhikode, SKSSF, Samastha, Madrassa, Prof. K Alikkutty Musliyar, 11 new Madrassas approved by Samastha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.