ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.07.2020) കണ്ണൂരിന് ആശ്വാസമായി പതിനൊന്ന് പേര്‍ക്ക് രോഗമുക്തി. കണ്ണൂര്‍ ജില്ലയില്‍ പുതുതായി 18 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള ആറു പേര്‍. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ പുതുതായി രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11-ന് റിയാദില്‍ നിന്നുള്ള ജെ9 1405 വിമാനത്തിലെത്തിയ 62 കാരന്‍, 19-ന് ദുബൈയില്‍ നിന്നുള്ള ഐ.എക്‌സ് 1746 വിമാനത്തിലെത്തിയ 34കാരന്‍, 24-ന് ഒമാനില്‍ നിന്നുള്ള 6ഇ 8704 വിമാനത്തിലെത്തിയ 28കാരി, 26-ന് ദുബൈയില്‍ നിന്നുള്ള എസ്.സെഡ് 4717 വിമാനത്തിലെത്തിയ 65കാരി, അതേ ദിവസം ഖത്തറില്‍ നിന്നുള്ള 6ഇ 9381 വിമാനത്തിലെത്തിയ 34കാരന്‍, 30-ന് ഒമാനില്‍ നിന്നുള്ള ഒ.വി 1682 വിമാനത്തിലെത്തിയ 42കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18-ന് ഷാര്‍ജയില്‍ നിന്നുള്ള എസ്.ജി 9024 വിമാനത്തിലെത്തിയ 42കാരന്‍, 19-ന് ഒമാനില്‍ നിന്നുള്ള എം.വൈ 2291 വിമാനത്തിലെത്തിയ 43കാരന്‍, 24ന് ബഹറിനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ 7274 വിമാനത്തിലെത്തിയ 31കാരന്‍, ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നുള്ള ഐ.എക്‌സ് 1715 വിമാനത്തിലെത്തിയ വിമാന ജീവനക്കാരന്‍ 30കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 10-ന് ദുബൈയില്‍ നിന്നുള്ള ഇ.കെ 9834 വിമാനത്തിലെത്തിയ 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
36കാരന്‍ ജൂണ്‍ 21-ന് മംഗള എക്‌സ്പ്രസിലാണ് ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിയത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരില്‍ മൂന്ന് കേരള സ്വദേശികള്‍ക്കും ആസാം, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 525 ആയി. ഇവരില്‍ 309 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 26കാരി, 55കാരന്‍, 49കാരി, 43കാരി, 40കാരന്‍, 63കാരന്‍, 65കാരി, 58കാരന്‍, 45കാരന്‍, 49കാരന്‍, 44കാരന്‍ എന്നിവരാണ് ഡിസ്ചാര്‍ജ് ആയത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22609 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 277 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും, വീടുകളില്‍ 22183 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 15685 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14749 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13835 എണ്ണം നെഗറ്റീവാണ്. 936 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു.
Keywords: Kannur, Kerala, News, COVID-19, Report, 11 cured covid in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.