കോഴിക്കോട്ട് വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം, 11 ബെൻസ് കാറുകൾ കത്തിനശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി
May 16, 2020, 13:27 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 16.05.2020) കുന്ദമംഗലത്തെ വര്‍ക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ പത്തിലേറെ ബെൻസ് കാറുകൾ കത്തിനശിച്ചു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബെന്‍സ് അടക്കമുള്ള കാറുകളാണ് കത്തിയമർന്നത്. വെള്ളിമാട് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള മുറിയനാലിലെ വര്‍ക്ക്ഷോപ്പിലായിരുന്നു ശനിയാഴ്ച പുലർച്ചെ തീപ്പിടുത്തം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 10 യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ അണച്ചത്. ഇവിടെ 13 കാറുകളാണ് ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Summary: 11 Benz cars were set on fire

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.