ഉപേക്ഷിക്കപ്പെട്ട ബൈക്കില്‍ നിന്നും 11 ആംപ്യൂളുകള്‍ പിടിച്ചെ­ടുത്തു

 


ADVERTISEMENT

ഉപേക്ഷിക്കപ്പെട്ട ബൈക്കില്‍ നിന്നും 11 ആംപ്യൂളുകള്‍ പിടിച്ചെ­ടുത്തു
ചേര്‍ത്തല: ഉപേക്ഷിക്കപ്പെട്ട ബൈക്കില്‍ നിന്നും 11 ആംപ്യൂളുകള്‍ പിടിച്ചെടുത്തു. തങ്കി ജംങ്ഷനു സമീപം രണ്ടു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കില്‍ നിന്നും 11 ആംപ്യൂളുകളും സിറിഞ്ചും എക്‌സൈസ് പിടിച്ചെടു­ത്തു.

ബൈക്കിന്റെ ഉടമയെ ചോദ്യം ചെയ്തതില്‍ മറ്റൊരാളാണ് വാഹനം ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയെങ്കിലും ഇയാള്‍ ഒളിവിലാണ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക് സംബന്ധിച്ച് നാട്ടുകാരാണ് എക്‌സൈസില്‍ അറിയിച്ചത്. ഇവര്‍ വാഹനം പരിശോധിച്ചതില്‍ നിന്നുമാണ് ആംപ്യൂളുകളും സിറിഞ്ചും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്ന് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നയാളെക്കുറിച്ച് വിവരം ലഭിച്ച­ത്.

ഇയാളുടെ വീട് എക്‌സൈസ് റെയ്ഡ് ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ലഹരിമരുന്ന് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചനയെന്ന് എക്‌സൈസ് പറഞ്ഞു.

Keywords: Cherthala, Bike, Junction, Near, Days, Vehicle, Neighbour,  Kerala Cartha, Malayalam Vartha, Malayalam News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia