സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരുമായി സംസാരിച്ചതിന് വീട്ടുകാര്‍ ചീത്ത പറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 12/06/2020)  തൃത്താലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല കെ ബി മേനോന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ വൃന്ദയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലൂര്‍ കള്ളന്നൂര്‍ വീട്ടിലെ മണിയുടെ മകളാണ് വൃന്ദ.

സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരുമായി സംസാരിച്ചതിന് വീട്ടുകാര്‍ ചീത്ത പറഞ്ഞിരുന്നു.ഇതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ വീട്ടുകാരുമായി കലഹിച്ചതിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. രാവിലെ എട്ടുമണിയോടെ വീടിന് സമീപമുള്ള കരിങ്കല്‍ ക്വാറിയില്‍  നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരുമായി സംസാരിച്ചതിന് വീട്ടുകാര്‍ ചീത്ത പറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു


keywords :  Kerala, kasaragod, News, Suicide, Student, Death, 10th grade student committed suicide
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia