Robbery | അയല്‍വാസിയുടെ വീടുകുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന സംഭവത്തില്‍ പത്താംക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

 


ഇരിട്ടി: (www.kvartha.com) ശ്രീകണ്ഠപുരത്ത് അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍. കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ തൊഴിലുറപ്പു ജോലിക്കാരിയായ ദാക്ഷായണിയുടെ വീട്ടില്‍ കവര്‍ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വര്‍ണവുമാണ് മോഷണം പോയത്.

പകല്‍ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. കേസില്‍ പൊലീസ് അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കൃത്യമായി വീട് അറിയാവുന്നയാളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് അയല്‍വാസിയായ പത്താം ക്ലാസുകാരന്‍ വീടുവിട്ടിറങ്ങിയ വിവരം പൊലീസിന് ലഭിച്ചത്.

Robbery | അയല്‍വാസിയുടെ വീടുകുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന സംഭവത്തില്‍ പത്താംക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

രണ്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥി തിരിച്ചെത്താതായതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോടിനടുത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തി. കുട്ടിയുടെ കയ്യില്‍ നിന്ന് മോഷണം നടത്തിയ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.

മോഷ്ടിച്ച തുകയില്‍ നിന്ന് 30,000 രൂപ കുട്ടി ചിലവഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തലശേരി കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ കോഴിക്കോട് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചു.

Keywords: 10th class student transferred to juvenile home for stealing money, Kannur, News, Police, Robbery, Arrested, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia