Death | പാനൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി


● തെക്കെ പാനൂരിലെ താഴെക്കണ്ടി റജീന-മജീദ് ദമ്പതികളുടെ മകൾ റെന ഫാത്തിമ (15) ആണ് മരിച്ചത്.
● വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ ബോധരഹിതമായ നിലയിൽ കണ്ടെത്തിയത്.
● തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
● മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
● മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റെന.
കണ്ണൂർ: (KVARTHA) പാനൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കെ പാനൂരിലെ താഴെക്കണ്ടി റജീന-മജീദ് ദമ്പതികളുടെ മകൾ റെന ഫാത്തിമ (15) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കുട്ടിയെ കിടപ്പുമുറിയിൽ ബോധരഹിതമായ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റെന. പാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു
A 10th-grade student, Rena Fatima (15), was found dead under mysterious circumstances in her bedroom in Panoor, Kannur. She was found unconscious early Thursday morning and was pronounced dead at Thalassery Hospital. Panoor police have registered a case of unnatural death and are awaiting the post-mortem report for further details.
#PanoorDeath #Kannur #StudentDeath #UnnaturalDeath #KeralaNews #PoliceInvestigation