സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകളുമായി മലബാര്‍ കലാപത്തിന് നൂറാണ്ട്; ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്ന് സ്പീകെര്‍
Aug 21, 2021, 20:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 21.08.2021) സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രീടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വ ചൂഷണത്തിനും എതിരെയുണ്ടായ ജനകീയ മുന്നേറ്റത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ആസൂത്രിത നീക്കത്തെ പൊതുസമൂഹം തിരിച്ചറിയണമെന്ന് സ്പീകെര്‍ എം.ബി രാജേഷ് പറഞ്ഞു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരൂരങ്ങാടി പി എസ് എം ഒ കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പുതുതല മുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്രവായനകള്‍ അനിവാര്യമാണ്. നിറം പിടിപ്പിച്ച കഥകളിലൂടെ കള്ളം പ്രചരിപ്പിക്കാനും ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വക്രീകരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ സജീവമായ കാലമാണിത്. അതിനാല്‍ ചരിത്ര വസ്തുതകള്‍ മനസിലാക്കി പൊതുസമൂഹം മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കണം. മാപ്പിള ലഹളയല്ല കാര്‍ഷിക സമരമാണ് ഉണ്ടായതെന്നതിന് ചരിത്രവസ്തുതകള്‍ തെളിവാണ്. കൊളോണിയല്‍ ചരിത്രകാരന്മാരാണ് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
ഇതു പിന്‍പറ്റി ഹിന്ദുത്വ സംഘടനകള്‍ മലബാര്‍ കലാപത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കാനും പൊളിറ്റികല്‍ ഇസ്ലാമിസ്റ്റുകള്‍ അവര്‍ക്ക് താല്പര്യമുള്ള വിധത്തില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നത് അപകടകരമാണ്. ഈയൊരു സാഹചര്യത്തില്‍ ചരിത്രവസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ലൈബ്രറി കൗണ്‍സിലിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും സ്പീകെര്‍ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെവി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. ഡോ. കെ.ടി ജലീല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.

Keywords: News, Speaker, Kerala, Malappuram, British, History, Muslim, 100th year of Malabar Rebellion.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.