Stray Dog Attack | തെരുവുനായ ആക്രമിച്ച 10 വയസുകാരി ഗുരുതരാവസ്ഥയില്‍; 4 ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ബന്ധുക്കള്‍; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

 


ശാസ്താംകോട്ട: (www.kvartha.com) തെരുവുനായ ആക്രമിച്ച 10 വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടി നാലു ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സ്‌കൂള്‍ വിട്ട് റോഡിലൂടെ നടന്നുവരുന്നതിനിടെയില്‍ രണ്ടു മാസം മുന്‍പാണ് പോരുവഴി സ്വദേശിയായ കുട്ടിയെ നായ ആക്രമിച്ചത്. തുടര്‍ന്നു പേവിഷ ബാധയ്‌ക്കെതിരെ നാലു ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി ബോധരഹിതയായി വീണ ശേഷം വായിലൂടെ നുരയും പതയും വന്നു.

Stray Dog Attack | തെരുവുനായ ആക്രമിച്ച 10 വയസുകാരി ഗുരുതരാവസ്ഥയില്‍; 4 ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ബന്ധുക്കള്‍; ജാഗ്രതയോടെ ആരോഗ്യവകുപ്പ്


ഇതോടെ ആശങ്കയിലായ കുടുംബം ഉടന്‍ തന്നെ കുട്ടിയെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

മാസങ്ങള്‍ക്കു മുന്‍പു പോരുവഴി നടുവിലേമുറിയില്‍ പേവിഷ ബാധയേറ്റ് വിദ്യാര്‍ഥി മരിച്ചതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. എന്നാല്‍ കുട്ടിക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മറ്റ് അസുഖങ്ങള്‍ ആകാമെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Keywords: 10-year-old girl attacked by stray dog in critical condition, Kollam,News,Local News, Stray-Dog, Attack, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia