Tragedy | ജെസിബി കൊണ്ട് പിഴുതുമാറ്റിയ തെങ്ങ് ദേഹത്ത് വീണ് ഭിന്നശേഷിക്കാരനായ 10 വയസുകാരൻ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
● ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) പഴയങ്ങാടി മുട്ടത്ത് ജെ.സി.ബി കൊണ്ടു പിഴുതുമാറ്റവെ തെങ്ങ് വീണ് ഭിന്നശേഷിക്കാരനായ 10 വയസുകാരൻ മരിച്ചു. പഴയങ്ങാടി മുട്ടത്തെ മൻസൂർ - സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്.
വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു. ഇത് കാണാനായാണ് നിസാൽ അവിടെ പോയി നിന്നിരുന്നത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നതിനിടയിൽ ദിശ തെറ്റി കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.
