Accident | മദ്‌റസ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ മടങ്ങിയ സൈക്കിളില്‍ ടിപ്പര്‍ ലോറി ഇടിച്ചു; 10 വയസുകാരന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ച രാവിലെ എട്ടു മണിയോടെ വേശാല എല്‍.പി സ്‌കൂളിന് സമീപമായിരുന്നു അപകടം
● മറ്റു രണ്ട് വിദ്യാർത്ഥികൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്
കണ്ണൂർ: (KVARTHA) കുറ്റ്യാട്ടൂർ വേശാലയില്‍ ടിപ്പര്‍ ലോറി സൈക്കിളില്‍ ഇടിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം. വേശാല ഖാദിരിയ മദ്‌റസാ വിദ്യാര്‍ത്ഥി വേശാല വണ്ണാന്‍ വളപ്പില്‍ ഇസ്മാഈൽ സഖാഫി - ഷാക്കിറ ദമ്പതികളുടെ മകൻ പത്തു വയസുകാരനായ മുഹമ്മദ് ഹാദിയാൻ മരിച്ചത്.
മദ്‌റസ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ പോയ സൈക്കിളില്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ വേശാല എല്‍.പി സ്‌കൂളിന് സമീപമായിരുന്നു അപകടം.
വിദ്യാര്‍ത്ഥികളായ റബീഹ് (13), ഉമൈദ് (14) എന്നിവരെ പരിക്കുകളോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിച്ചത്.
#KannurAccident #RoadSafety #ChildTragedy #KeralaNews #TipperCollision #MadrasaStudent
