അനധികൃത മണ്ണെടുപ്പ്, നാട്ടുകാര്‍ റെയ്ഡിനിറങ്ങി : 10 ടിപ്പറുകള്‍ പിടി­കൂടി

 


അനധികൃത മണ്ണെടുപ്പ്, നാട്ടുകാര്‍ റെയ്ഡിനിറങ്ങി : 10 ടിപ്പറുകള്‍ പിടി­കൂടി
പന്തളം: അനധികൃത മണ്ണെ­ടു­പ്പി­നെ­തിരെ നാട്ടുകാര്‍ റെയ്ഡിനി­റങ്ങി, 10 ടിപ്പറുകള്‍ പിടികൂടി. മണ്ണ് മാഫിയയുടെ അനധികൃത മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ റെയ്ഡിനിറങ്ങി. പുലര്‍ച്ചെ 5.45 ഓടെ ഉള്ളന്നൂര്‍ പുന്നക്കുന്ന് നെടിയാനിക്കുഴിയിലാണ് സംഭവം. മണ്ണെടുത്ത് കടത്തിയ 10 ടിപ്പര്‍ ലോറികള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പി­ച്ചു.

റെയില്‍വേയ്‌ക്കെന്ന് പറഞ്ഞ് അനധികൃതമായി മണ്ണെടുത്ത് കടത്തുന്ന ഇടയാറന്മുള സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അനധികൃത മണ്ണെടുപ്പിന് പിന്നില്‍. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി റെയില്‍വേയുടെ പേരില്‍ അനധികൃതമായി പാസ്സ് സമ്പാദിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്ക് മണ്ണ് വിറ്റ് പണം സമ്പാദിക്കുകയാണ് ഈ മണ്ണ് മാഫിയാ സംഘങ്ങള്‍ ചെയ്തുവരുന്ന­ത്.

Keywords: Pandalam, Tipper, Sand, Neighbour, Complaints, Today, Morning, Kerala Vartha, Malayalam Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia