വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് വധു ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

വെഞ്ഞാറമൂട്: (www.kvartha.com 26.05.2016) വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് ബൈക്ക് സര്‍വീസ് സെന്ററിലേക്ക് പാഞ്ഞ് കയറി വധു ഉള്‍പ്പെടെ 10പേര്‍ക്ക് പരിക്ക്.

വധു മണ്ണാര്‍ക്കാട് ആറ്റുമറ്റത്തില്‍ സണ്ണി - സാലി ദമ്പതികളുടെ മകള്‍ സാനി (27), ബസ് ഡ്രൈവര്‍ പാലക്കാട് പാടത്ത് പീടികയില്‍ ഷൗക്കത്ത് (50), ക്ലീനര്‍ രാംദാസ് (48), തൊടുപുഴ തട്ടാര്‍വിളയില്‍ ഏയ്ഞ്ചല്‍ മേരി (4), കോട്ടയം കൊച്ചിത്തറയില്‍ അമ്മിണി (52), മകന്‍ ജിജോ ജോസ് (29), പന്നിയൂര്‍ കൈപ്പറമ്പില്‍ ജോമോള്‍ (15) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

ഷൗക്കത്തിന്റേയും രാംദാസിന്റേയും പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ എംസി റോഡില്‍ വെഞ്ഞാറമൂട് തണ്ട്രറാംപൊയ്കയ്ക്ക് സമീപമാണ് അപകടം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ വധുവിന്റെ വീട്ടില്‍ നിന്ന് വിവാഹ സ്ഥലമായ പാറശാലയിലെ ഊരമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അപകടം നടന്നെങ്കിലും പാറശാല സ്വദേശിയായ ബിബിനുമായുള്ള സാനിയുടെ വിവാഹം മുഹൂര്‍ത്ത സമയത്തുതന്നെ തന്നെ നടത്തി. പരിക്കേറ്റ വധുവിന് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം ബന്ധുക്കള്‍ വിവാഹ മണ്ഡപത്തില്‍ എത്തിക്കുകയായിരുന്നു.
വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് വധു ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്


Also Read:
യുവാവിനെ വിറകുകഷണം കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭാര്യ കുറ്റക്കാരി

Keywords:  10 injured in bus crash, Kottayam, hospital, Treatment, palakkad, Injured, Thiruvananthapuram, Police, Family, Medical College, Kerala.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia