Onam Days | അത്തം മുതല്‍ തിരുവോണം വരെ; ഓരോ ദിവസത്തേയും പ്രത്യേകതകളറിയാം

 


തിരുവനന്തപുരം: (www.kvartha.com) മലയാളികള്‍ക്കു ഒരുമയുടെ ആഘോഷമാണ് ഓണം. 10 ദിവസം നീണ്ടുനില്‍ക്കുന്ന നീണ്ട ആഘോഷമാണ് ഓണം. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാവുന്നു. അത്തം തൊട്ട് പത്താം നാളാണ് തിരുവോണം. ഈ 10 ദിവസവും ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്.
           
Onam Days | അത്തം മുതല്‍ തിരുവോണം വരെ; ഓരോ ദിവസത്തേയും പ്രത്യേകതകളറിയാം

അത്തം:

ഓണത്തിന്റെ ആദ്യദിവസമായ അത്തം നാള്‍ തൊട്ട് ആഘോഷം ആരംഭിക്കുന്നു. വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നു. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം അത്തം ഒന്നിനാണ് . അത്തം നഗറില്‍ പതാക ഉയരുന്നതോടെ വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കുകയും സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങള്‍ക്കും തുടക്കമാവുകയും ചെയ്യും. ഓരോ വീട്ടുമുറ്റത്തും പൂക്കളം തീര്‍ക്കുന്നതിന് ആരംഭം കുറിക്കുന്നതും അത്തത്തിലാണ്. മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വരുന്നത് അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ ആണെന്നാണ് വിശ്വാസം.

ചിത്തിര:

ഓണത്തിന്റെ രണ്ടാം ദിവസമാണ് ചിത്തിര. വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവര്‍ത്തിയ്ക്കായി ഒരുങ്ങുന്നു. അത്തത്തിന് ഒരു കളം പൂവും ചിത്തിരക്ക് രണ്ട് കളം പൂവുമാണ് ഇടുന്നത്.

ചോതി:

ചോതി ദിവസം രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് പൂക്കളമിട്ട് മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നു. ഓണക്കോടി എടുക്കാനും ഓണസമ്മാനങ്ങള്‍ നല്‍കാനും ഈ ദിവസമാണ് ആളുകള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്.

വിശാഖം:

ചന്തകളിലും മറ്റും ഏറ്റവും തിരക്കിലേക്ക് പോകുന്ന ഒരു ദിവസം കൂടിയാണ് വിശാഖം. പഴയകാലത്ത് ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. സദ്യയൊരുക്കി തുടങ്ങുകയും ചെയ്യുന്നു.

അനിഴം:

അനിഴം ആറന്‍മുള ഉത്രട്ടാതിക്കുള്ള തയ്യറെടുപ്പാണ്. അനിഴം ദിവസത്തിലാണ് വള്ളം കളിക്ക് മുന്നോടിയായുള്ള റിഹേഴ്സലിന് തുടക്കമാവുന്നത്.

തൃക്കേട്ട:

ബന്ധുവീടുകളില്‍ സന്ദര്‍ശിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതും ഈ ദിവസമാണ്. ഓണത്തിന്റെ ആഘോഷങ്ങളും തിരക്കുകളും പതുക്കെ തുടങ്ങുകയായി.

മൂലം:

ഈ ദിവസം മുതല്‍ പലരും സദ്യ തയ്യാറാക്കാന്‍ തുടങ്ങുന്നു. മിക്ക അമ്പലങ്ങളും ഈ ദിവസം മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങും.

പൂരാടം:

ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം പൂരാട നാളില്‍ കൂടുതല്‍ കെങ്കേമമാക്കുന്നു.

ഉത്രാടം:

തിരുവോണത്തിനറെ തലേദിവസമാണ് ഉത്രാടം. ഓണവിഭവങ്ങളും സദ്യകളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ ദിനമാണ് ഉത്രാടം. പലവിധ കാരണങ്ങളാല്‍ ഉത്രാടനാള്‍ തിരക്കുപിടിച്ചതായി മാറുന്നു. ഇങ്ങനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന പ്രയോഗം ഉണ്ടായത്.

തിരുവോണം:

പത്താം ദിവസമാണ് തിരുവോണം. വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാം തിരുവോണ ദിവസം ആഘോഷിക്കുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ മറ്റുള്ളവര്‍ക്ക് ഓണക്കോടി സമ്മാനിക്കും.

Keywords:  News, Kerala, Top-Headlines, Onam, Onam-Culture, Celebration, Festival, 10 Days of Onam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia