ഹൃദയംമാറ്റിവയ്ക്കല്‍ : അഭിമാനകരമായ നേട്ടം

 


കോട്ടയം: (www.kvartha.com 16.09.2015) കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്തെ സര്‍ക്കാര്‍മേഖലയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തിയ, കാര്‍ഡിയോ തൊറാസിക്‌വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിനെയും സംഘാംഗങ്ങളെയും മന്ത്രി അഭിനന്ദനമറിയിച്ചു. വിനയകുമാറിന്റെ അകാലനിര്യാണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.

വേര്‍പാടിന്റെവേദനയിലും മനുഷ്യസ്‌നേഹം മുന്‍നിര്‍ത്തി അവയവദാനത്തിന് സമ്മതം നല്‍കിയ ബന്ധുക്കളെ അനുമോദിച്ചു. ഹൃദയംസ്വീകരിച്ച പൊടിമോന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നു. വിനയകുമാറിന്റെ മറ്റ് അവയവങ്ങളാല്‍ വിജയകരമായ ശസ്ത്രക്രിയകളിലൂടെ മറ്റുള്ളവര്‍ക്ക് പുതുജീവന്‍ നല്‍കിയ എറണാകുളം ലൂര്‍ദ്ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ്‌ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. കരള്‍ സ്വീകരിച്ച ഗിരീഷ്‌കുമാറിനും വൃക്കകള്‍ സ്വീകരിച്ച ഗ്രേസിജോയ്, സുധീഷ്‌കുമാര്‍ എന്നിവര്‍ക്കും ആയുരാരോഗ്യസൗഖ്യം നേര്‍ന്നു.

കൂട്ടായ്മയുടെ വിജയമാണ് പൊതുജനാരോഗ്യമേഖലയിലെ ഈ ചരിത്രമുഹൂര്‍ത്തത്തിന്
ഹൃദയംമാറ്റിവയ്ക്കല്‍ : അഭിമാനകരമായ നേട്ടം
വഴിയൊരുക്കിയത്. അഹോരാത്രം പ്രയത്‌നിച്ച, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ആരോഗ്യവകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ മേഖലാ ഓഫീസറും കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജിവിഭാഗം മേധാവിയുമായി ഡോ. കെ.പി. ജയകുമാറിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജിമ്മി ജോര്‍ജ്, ലിപിന്‍ ജേക്കബ് എന്നിവരും അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read:
എഞ്ചിന്‍ തകരാര്‍ പതിവാകുന്നു; ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയില്‍, പാസഞ്ചര്‍ വൈകിയത് രണ്ടര മണിക്കൂര്‍
Keywords:  Kottayam, Minister, Family, Doctor, Kochi, Hospital, Kottayam, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia