ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ഇന്ത്യന്‍ ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ വനിതാ ടെലിവിഷന്‍ ചാനല്‍ വരുന്നു. വിനോദവും വിജ്ഞാനവും വിദ്യാഭ്യാസവും ഒപ്പം ക്ഷേമപ്രവര്‍ത്തനങ്ങളുമായാണ് സഖി ടി.വി മലയാളികളുടെ ശ്രദ്ധ നേടാന്‍ പോകുന്നത്. സഖി ടെലിവിഷന്‍ കമ്മ്യൂണിക്കേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ ബാനറില്‍ മലയാളത്തിനു പുറമെ നാല് ഭാഷകളിലും ചാനല്‍ പ്രവര്‍ത്തനം തുടങ്ങും. ആദ്യം മലയാളത്തില്‍ വിനോദ ചാനലും പിന്നീട് വാര്‍ത്താ ചാനലും അടക്കമുള്ള മറ്റു ചാനലുകളും പ്രവര്‍ത്തനം തുടങ്ങും. സ്ത്രീകളുടെ ദുരിതങ്ങള്‍ മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കണ്ണീര് സീരിയലുകള്‍ പോലുള്ള പരിപാടികള്‍ക്കപ്പുറം എല്ലാ ജനവിഭാഗങ്ങളുടെയും താത്പര്യം മുന്‍നിര്‍ത്തിയാണ് സഖി ടിവിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച വീട്ടമ്മ, അധ്യാപിക, കര്‍ഷകസ്ത്രീ തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് അവാര്‍ഡുകളും സ്ത്രീകളുടെ തൊഴില്‍ മേഖലായ്ക്കാവശ്യമായ പ്രോത്സാഹനവും ചാനല്‍ നല്‍കും. നിര്‍ധന കുടുംബങ്ങളിലെ യുവതികളുടെ സൗജന്യ വിവാഹം, അശരണരായവര്‍ക്കും രോഗികള്‍ക്കും ആശ്വാസകരമായ രീതിയില്‍ സാന്ത്വന ധനസഹായ വിതരണവും ചാനലിന്റെ മറ്റൊരു പ്രത്യേകതയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 24 മണിക്കൂര്‍ ഹെല്പ് ലൈന്‍ സംവിധാനവും ചാനല്‍ ഏര്‍പ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവര്‍ത്തനത്തിനായി എല്ലാ ജില്ലകളിലും സഖി ചാരിറ്റബിള്‍ ട്രസ്റ്റും ചാനല്‍ രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന മാധ്യമ സ്ഥാപനം എന്ന നിലയിലും സഖി ടി.വി മുന്നോട്ട് വരികയാണ്. ഏറെ പുതുമയാര്‍ന്ന റിയാലിറ്റി ഷോ, സംഗീത പരിപാടികള്‍, ക്യാമ്പസ് പരിപാടികളുമായി ആദ്യ വനിതാ ചാനല്‍ സഖി ടി.വി ഒക്ടോബറില്‍ മലയാളികള്‍ക്കായി സംപ്രേഷണത്തിന് ഒരുങ്ങും.
തെന്നിന്ത്യന്‍ സിനിമാതാരം ഉര്‍വശി ശാരദയാണ് സഖി ടി.വിയുടെ രക്ഷാധികാരി. വ്യവസായ പ്രമുഖയും സാമൂഹ്യ പ്രവര്‍ത്തകയുമായ നീന ആര് പിള്ളയാണ് ചാനലിന്റെ ചെയര്‍പേഴ്സണ്‍. കുംടുംബ സിനിമകളുടെ സംവിധായകന് രാജസേനന് സി.ഇ.ഒ ആയ സഖി ടി.വിയില്‍ ബിന്ദുബാലകൃഷ്ണന്‍, സിമിറോസ് ബെല്‍ജോണ്‍, നടി അംബിക എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരാണ്. എം.എസ് ശ്രീരാജ് മേനോനാണ് ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍. ഫെബ്രുവരി 8ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചാനലിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കും
. വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി പി.കെ ജയലക്ഷ്മി ഭദ്ര ദീപം കൊളുത്തി ചാനലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി കെ. ബി ഗണേഷ്കുമാര് ചാനലിന്റെ ലോഗോ പ്രകാശനവും, ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിക്കും. സിനിമാതാരങ്ങളായ സുരേഷ് ഗോപി, മാളവിക, ചാനല്‍ ഡയറക്ടര്‍മാരായ ഹരിപ്രസാദ്, കൊല്ലം പണിക്കര്‍, മോഹന്‍ ശാസ്താംകോട്ട, സുമം ആര്, മഞ്ചുസുഗതന്, നജീബ് ബിന്‍ഹസന്‍ എന്നിവരും സിനിമ-സിരീയല്‍-രാഷ്ട്രിരംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
![]() |
Rajasenan |
![]() |
Saradha |
Keywords: Kerala, Kochi, Channel, Sakhi TV

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.