സു­നാ­മി ദു­ര­ന്ത­ത്തി­നു എ­ട്ടു­വയസ്: പു­ന­ര­ധി­വാ­സം ക­ട­ലാ­സില്‍ ഒ­തു­ങ്ങി

 


ADVERTISEMENT

സു­നാ­മി ദു­ര­ന്ത­ത്തി­നു എ­ട്ടു­വയസ്: പു­ന­ര­ധി­വാ­സം ക­ട­ലാ­സില്‍ ഒ­തു­ങ്ങി
കൊല്ലം: ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ സൂനാമി ദുരന്തത്തിന് എട്ടുവയസായിട്ടും പുനരധിവാസത്തിലെ പാകപ്പിഴകള്‍ അവസാനിക്കുന്നില്ല. പു­ന­ര­ധിവാ­സ പ്ര­ഖ്യാ­പ­നങ്ങള്‍ പലതും ക­ട­ലാ­സില്‍ മാത്രം ഒതുങ്ങി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആലപ്പുഴയിലെ ആറാട്ടുപുഴ ഗ്രാമം. ദുരന്തത്തില്‍ 29 പേര്‍ മരിച്ച ആറാട്ടുപുഴയിലെ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തളളുമെന്നും വീടു നല്‍കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ ഇനിയും നടപ്പായിട്ടില്ല.

ആറാട്ടുപുഴ വലിയഴീക്കലെ മത്സ്യത്തൊഴിലാളിയായ ഷാജി സുനാ­മിക്ക് മുമ്പ് മത്സ്യഫെഡില്‍ നിന്നും 50,000 രൂപ വായ്പയെടുത്തിരുന്നു. 29 ഗ്രാമവാസികളുടെ ജീവനും ആയിരക്കണക്കിനു പേരുടെ ജീവിതവും കടലെടുത്തതിനു പിന്നാലെയെത്തിയ പ്രഖ്യാപനം ഷാജിക്കും കടത്തില്‍ മുങ്ങിയ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കിയ ആശ്വാസം ചെറുതല്ല. ആറാട്ടുപുഴയിലെ മല്‍സ്യത്തൊഴിലാളികളുടെ മുഴുവന്‍ കടങ്ങളും എഴുതിത്തളളുമെന്ന പ്രഖ്യാപ­നം പ്രാ­വര്‍­ത്തി­ക­മാ­യി­ട്ടില്ല. പ്രതിദിനമെത്തുന്ന ജപ്തി നോട്ടീസുകള്‍ക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആറാട്ടുപുഴയിലെ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍.

മുഴുവന്‍ ഗ്രാമവാസികള്‍ക്കും വീട് നല്‍കാനുളള പദ്ധതിയും പാതിവഴിയില്‍ ഉ­പേ­ക്ഷി­ച്ച­മ­ട്ടി­ലാണ്. ആറാട്ടുപുഴയില്‍ മത്സ്യബന്ധന തുറ­മു­ഖം നിര്‍മിക്കുമെന്നും മാതൃകാ ഗ്രാമമാക്കുമെന്നുമുളള പ്രഖ്യാപ­നങ്ങള്‍ കടലാസില്‍ ഒ­തു­ങ്ങു­ക­യാ­യി­രുന്നു. സൂനാമി ദുരന്തത്തിനു ശേഷം ആറാട്ടുപുഴയില്‍ സര്‍ക്കാര്‍ ദുരിതാശ്വാസനിധിക്ക് അനുസൃതമായ പദ്ധതികളൊന്നും നട­പ്പാക്കിയിട്ടില്ല.

2004 ഡിസംബര്‍ 26 ന് പുലര്‍ച്ചെ ഇന്തോനീഷ്യയിലെ സുമാത്രക്കടുത്ത് കടലിനടിയിലുണ്ടായ വന്‍ ഭൂമികുലുക്കമാണ് സുനാമി തിരകള്‍ക്ക് കാരണമായത്. റിക്ടര്‍ സ്‌ക്കെയിലില്‍ 9.3 രേഖപ്പെടുത്തിയ ഭൂമികുലുക്കം സൃഷ്ടിച്ചത് 30 മീറ്ററിലേറെ ഉയരമുള്ള ഭീമന്‍ തിരമാലകളെയാണ്. മണിക്കൂറുകള്‍ക്കകം സുമാത്രയും, ജാവയും താണ്ടി ആഫ്രിക്കന്‍ തീരം വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. നഷ്ടപ്പെട്ടത് രണ്ടേമുക്കാല്‍ ലക്ഷം ജീവനുകള്‍ മാത്രമല്ല, നൂറ്റാണ്ടുകളുടെ മനുഷ്യ അധ്വാ­ന­വു­മാണ്. ഇന്ത്യയുടെ തീരങ്ങളില്‍ 16,000 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ കേരളത്തിനു നഷ്ടപ്പെട്ടത് 170 പേരെയാണ്. സു­നാ­മി­യു­ടെ ദു­ര­ന്ത­ത്തില്‍ നിന്നും മു­ക്തി­നേ­ടാന്‍ ഇന്നും ജ­ന­ങ്ങള്‍­ക്ക് ക­ഴി­ഞ്ഞി­ട്ടില്ല.

Keywords: Tragedy,Debt,Announcement,Harbour,Tsunami, Kollam, Killed, Alappuzha, House, Fishermen, Notice, Kerala 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia