സച്ചിന് ആയിര­ങ്ങ­ളുടെ അന്ത്യാഞ്ജലി; കണ്ണൂ­രില്‍ ഹര്‍ത്താല്‍ പൂര്‍ണം

 


സച്ചിന് ആയിര­ങ്ങ­ളുടെ അന്ത്യാഞ്ജലി; കണ്ണൂ­രില്‍ ഹര്‍ത്താല്‍ പൂര്‍ണം
കണ്ണൂര്‍: ബുധ­നാഴ്ച വൈകു­ന്നേരം മംഗ­ലാ­പുരം കസ്തൂര്‍ബാ മെഡി­ക്കല്‍ കോളേ­ജില്‍ മര­ണ­പ്പെട്ട എബി­വിപി കണ്ണൂര്‍ നഗര്‍ പരി­ഷത്ത് അംഗം കണ്ണൂര്‍ കൊറ്റാ­ളി­യിലെ സച്ചിന്‍ ഗോ­പാ­ലിന് ആയി­ര­ങ്ങ­ളുടെ അന്ത്യാ­ഞ്ജ­ലി.

 വ്യാഴാഴ്ച്ച കണ്ണൂ­രില്‍ നിന്നെ­ത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നട­ത്തിയ മൃത­ദേഹം മംഗ­ലാ­പുരം വെന്റ്‌ലോക്ക് ആശു­പ­ത്രി­യില്‍ പോസ്റ്റു­മോര്‍ട്ട­ത്തിന് ശേഷം ആര്‍­എ­സ്­എസ് അധി­കാ­രി­ക­ളായ വത്സന്‍ തില്ല­ങ്കേ­രി, പി.­പി.­സു­രേഷ് ബാബു, വി.ശ­ശിധരന്‍, സി.­വി.രാജേഷ്, ജിതിന്‍ രഘു­നാഥ് എന്നി­വരും എബി­വിപി കേര­ള, കര്‍ണാ­ടക ഭാര­വാ­ഹി­കള്‍, ആര്‍­എ­സ്­എസ് മംഗ­ലാ­പുരം വിഭാഗ് അധി­കാ­രി­കള്‍ എന്നി­വരും ചേര്‍ന്ന് ഉച്ച­യോടെ ഏറ്റു­വാങ്ങി.

ആശു­പത്രി പരി­സ­രത്തു വെച്ചുതന്നെ അന്ത്യാ­ഞ്ജ­ലി­ക­ളര്‍പ്പിച്ച ശേഷ­മാണ് നിര­വധി വാഹ­ന­ങ്ങ­ളുടെ അക­മ്പ­ടി­യോടെ പുഷ്പാ­ലം­കൃ­ത­മായ ആംബു­ലന്‍സില്‍ കണ്ണൂ­­രി­ലേക്ക് യാത്ര തിരി­ച്ച­ത്. വിലാ­പ­യാത്ര കാസര്‍കോ­ട്, കാഞ്ഞ­ങ്ങാ­ട്, പയ്യ­ന്നൂര്‍, തളി­പ്പ­റമ്പ് എന്നി­വി­ട­ങ്ങ­ളി­­ലെ­ത്തി­യ­പ്പോള്‍ അന്ത്യോ­പ­ചാ­­ര­മര്‍പ്പി­ക്കാ­നായി ആയി­ര­­ങ്ങ­ളാണ് ത­ടി­­ച്ചു­കൂ­ടി­യി­രു­ന്ന­ത്.

തങ്ങ­ളുടെ പ്രിയ­പ്പെട്ട സഹ­പ്ര­വര്‍ത്ത­കനെ ഒരുനോക്ക് കാണാനും അശ്രു­പൂ­ജ­യര്‍പ്പി­ക്കാനും സ്ത്രീ­കള്‍ അട­ക്ക­മുള്ള സംഘ­പ­രി­വാര്‍ പ്രവര്‍ത്ത­കരും നാട്ടു­കാരും വഴി­­യി­ലു­ട­നീളം കാത്തു­നി­ന്നു. വൈകു­­ന്നേരം 6.30 ഓടെ നൂറു­ക­ണ­ക്കിന് വാഹ­ന­ങ്ങ­ളുടെ അക­മ്പ­ടി­യോടെ വിലാ­പ­യാത്ര വള­പ­ട്ടണം പാല­ത്തിന് സമീ­പമെ­ത്തി­യ­പ്പോള്‍ ആര്‍­എ­സ്­എസ് പ്രാന്ത സംഘ­ചാ­ലക് അഡ്വ.­കെ.­കെ.­ബാ­ല­റാം, ജില്ലാ സംഘ­ചാ­ലക് സി.­പി.­രാ­മ­ച­ന്ദ്രന്‍, ബിജെപി ദേശീയ സമി­തി­­­യംഗം പി.­കെ.­കൃ­ഷ്ണ­ദാ­സ്, സംസ്ഥാന ജന­റല്‍ സെക്ര­ട്ടറി കെ.­സു­രേ­ന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് കെ.­ര­ഞ്ചിത്ത് എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ സംഘ­പ­രി­വാര്‍ നേതാ­ക്കള്‍ സച്ചിന്റെ മൃത­ദേഹ­ഹം ഏറ്റു­വാ­ങ്ങി.

ബിജെ­പി, ഹിന്ദു ഐക്യ­വേ­ദി, വിശ്വ­ഹിന്ദു പരി­ഷ­ത്ത്, ക്ഷേത്ര­സം­ര­ക്ഷണ സമിതി, ബിഎം­എസ് എന്നീ സംഘ­ട­ന­കള്‍ക്ക് വേണ്ടി പുഷ്പ­ച­ക്ര­മര്‍പ്പി­ച്ചു. വിലാ­പ­യാത്ര ജന്മ­നാ­ടി­നോട് വിട­പ­റഞ്ഞ് സച്ചിന് കുത്തേറ്റ പള്ളി­ക്കുന്ന് ഗവ.­ഹ­യര്‍ സെക്കന്‍ഡറി സ്‌കൂളി­ന­ടു­ത്തെ­ത്തി­യ­പ്പോള്‍ അവി­ടെയും വിദ്യാര്‍ത്ഥി­കള്‍ അടക്കം നൂ­റു­ക­ണ­ക്കി­നാ­ളു­കള്‍ സച്ചിന്റെ ഭൗതി­ക­ദേഹം കാണാന്‍ കാത്തി­രി­ക്കു­ക­യാ­യി­രു­ന്നു. അ­ന്ത്യോ­പ­ചാ­ര­ങ്ങള്‍ക്ക് ശേഷം രാത്രി 7.30 ഓടെ പയ്യാമ്പലം പൊതു­ശ്മ­ശാ­ന­ത്തി­ലെ­ത്തിച്ച മൃത­ദേഹം അവിടെ തടി­ച്ചു­കൂ­ടി­യി­രുന്ന ആയി­ര­ക്ക­ണ­ക്കായ സംഘ­പ­രി­വാര്‍ പ്രവര്‍ത്ത­ക­രുടെ അന്ത്യ പ്രണാ­മ­ത്തിന് ശേഷം അഗ്നി­നാ­മ്പു­ക­­ളേ­റ്റു­വാ­ങ്ങി.

സഹോ­ദ­രന്‍ സുബി­നാണ് ചിതക്ക് തീ കൊളു­ത്തി­യ­ത്. സംസ്‌കാ­ര­ത്തിന് ശേഷം പയ്യാ­മ്പ­ലത്ത് സര്‍വ്വ­കക്ഷി അനു­ശോ­ച­ന­യോ­ഗവും നട­ന്നു. എബി­വിപി കണ്ണൂര്‍ നഗ­ര­സ­മി­തി­യം­ഗ­മാ­യി­രുന്ന സച്ചിന്‍ ഗോപാ­ലിനെ വധിച്ച ക്യാമ്പസ് ഫ്രണ്ട്­-­പോപ്പ് ഫ്രണ്ട് നട­പ­ടി­യില്‍ പ്രതി­ഷേ­ധിച്ച് സംഘ­പ­രി­വാര്‍ സംഘ­ട­ന­കള്‍ വ്യാഴാഴ്ച്ച ആഹ്വാനം ചെയ്ത കണ്ണൂര്‍ ജില്ലാ ഹര്‍ത്താല്‍ പൂര്‍ണമായി­രു­ന്നു. മുഴു­വന്‍ ടൗണു­ക­ളിലും ഗ്രാമ­പ്ര­ദേ­ശ­ങ്ങ­ളിലും കട­ക­മ്പോ­ള­ങ്ങള്‍ പൂര്‍ണ­മായും അട­ഞ്ഞു കിട­ന്നു. ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീ­സു­കളും പ്രവര്‍ത്തി­ച്ചി­ല്ല. എബി­വി­പി­യുടെ പഠി­പ്പു­മു­ടക്ക് ആഹ്വാ­നത്തെ തുടര്‍ന്ന് കോളേ­ജു­കളും സ്‌കൂളു­കളും പ്രവര്‍ത്തി­ച്ചി­ല്ല. വാഹ­ന­ങ്ങളെ ഹര്‍ത്താ­ലില്‍ നിന്നൊ­ഴി­വാ­ക്കി­യി­രു­ന്നു­വെ­ങ്കിലും മിക്ക­യി­ട­ങ്ങ­ളിലും സ്വകാ­ര്യ­വാ­ഹ­ന­ങ്ങള്‍ അടക്കം റോഡി­ലി­റ­ങ്ങി­യി­ല്ല. എബി­വിപി സംസ്ഥാന തല­ത്തില്‍ പ്രഖ്യാ­പിച്ച വിദ്യാ­ഭ്യാസ ബന്തും പൂര്‍ണ­മാ­യി­രു­ന്നു.

Keywords:  Sachin Kannur, ABVP, Kerala, Sangha Parivar, RSS, BJP, Murder, Kannur. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia