വിവാദങ്ങൾക്കിടെ എം എസ് എഫ് 'ഹരിത' നേതാവിന്റെ പിതാവ് മുസ്ലിം ലീഗ് ഭാരവാഹിത്വം രാജിവെച്ചതായി വാട്സ്ആപ് സന്ദേശം പ്രചരിക്കുന്നു
Aug 17, 2021, 12:06 IST
മലപ്പുറം: (www.kvartha.com 17.08.2021) വിവാദങ്ങൾക്കിടെ എം എസ് എഫ് 'ഹരിത' നേതാവ് ആശിഖാ ഖാനതിന്റെ പിതാവ് മുസ്ലിം ലീഗ് ഭാരവാഹിത്വം രാജിവെച്ചതായി വാട്സ്ആപ് സന്ദേശം പ്രചരിക്കുന്നു. പിതാവും ലീഗ് എടയൂർ പഞ്ചായത്ത് സെക്രടറിയുമായ ബശീർ കലമ്പൻ സ്ഥാനമൊഴിഞ്ഞതായാണ് അദ്ദേഹത്തിന്റെ പേരിലുള്ള വാട്സ് ആപ് സന്ദേശത്തിലുള്ളത്.
ഈ കൊടി പിടിച്ചാണ് വളർന്നതെന്നും ഈ കൊടിതന്നെയാണ് ഇപ്പോഴും കയ്യിൽ ഉള്ളതെന്നും. എന്നാൽ
സ്വന്തം മക്കളുടെയും സഹോദരികളുടെയും മാനത്തിന് വിലപറിയുന്നവരരെപ്പോലും സംരക്ഷിക്കുന്ന ഈ
നേതൃത്വത്തിന്റെ കൂടെ തുടരാൻ താൽപര്യമില്ലെന്നും അതുകൊണ്ട് സ്ഥാനം രാജിവെച്ച് ഒഴിയുകയുമാണെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ വ്യക്തമാക്കുന്നു.
ഹരിത നേതാവും തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ എംഎസ്എഫ് യൂനിറ്റ് വൈസ് പ്രസിഡന്റുമായ ആശിഖാ ഖാനതിനെ എംഎസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് പരസ്യമായി അധിക്ഷേപിച്ചതായി ആശിഖാ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ആഷിഖ ഖാനതിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എംഎസ്എഫ് ജില്ലാ പ്രസിഡന്റിന്റേതെന്ന പേരിൽ ശബ്‌ദ സന്ദേശവും പുറത്തുവന്നിരുന്നു.
ആശിഖാ ഖാനതിന്റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മിസ്റ്റര്‍ കബീര്‍ മുതുപറമ്ബ,
നിങ്ങള്‍ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാന്‍ വരരുത്.
ഞാന്‍ വെല്ലുവിളിക്കുകയാണ് നിങ്ങളെ,
എന്താണ് ഞാന്‍ നിങ്ങളുമായിട്ട് മോശമായിട്ട് ചാറ്റ് ചെയ്തത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മറ്റെന്തെങ്കിലും എന്നെങ്കിലും ഞാന്‍ നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ. എന്തര്‍ത്ഥത്തിലാണ് നിങ്ങള്‍ എനിക്കെതിരെ അപവാദ കഥകള്‍ മെനയുന്നത്.
നിങ്ങടെ കുഞ്ഞാപ്പു സ്വഭാവം കണ്ടുനില്‍ക്കുന്നവര്‍ ഉണ്ടാവും, പക്ഷേ ആ കൂട്ടത്തിലേക്ക് എന്നെ കൂട്ടേണ്ട.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും ഞാനെന്റെ വാട്ട്സാപ്പ് ക്ലിയര്‍ ചാറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ മെസ്സേജ് ആണോ അതെല്ലാം ഇതില്‍ തന്നെ ഉണ്ട്.
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ട!!!
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്ബ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം!
ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാല്‍ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..!!!!
പ്രിയപ്പെട്ട സംഘടനാ സുഹൃത്തുക്കള്‍ ക്ഷമിക്കുക,
എന്റെ വ്യക്തിത്വത്തെയാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എനിക്ക് പ്രതികരിച്ചേ മതിയാകൂ!!!
ആഷിഖ ഖാനം
ആഷിഖ ഖാനത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എംഎസ്എഫ് ജില്ലാ പ്രേസിടെന്റിന്റെ ഓഡിയോ പുറത്തായിരുന്നു. രാത്രി ഒമ്പതരയ്ക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്‍സ് ആപിൽ മെസേജ് അയക്കുന്നുണ്ടെന്നും ഇവർ അടക്കമുള്ളവരാണെന്നും ഓഡിയോയിൽ പറയുന്നു. ഇതിനെതിരെയാണ് ഹരിത അംഗം രംഗത്ത് എത്തിയത്.
< !- START disable copy paste -->

Keywords: Malappuram, Kerala, News, MSF, Whatsapp, Social Media, Muslim-League, Resignation, Top-Headlines, Father of MSF 'Haritha' leader Aashiqa Khanath resigns from Muslim League.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.