തൊടുപുഴ:(www.kvartha.com 28.11.2014) ഞായറാഴ്ച തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വന്‍കിട ജ്വല്ലറിക്കായി സംസ്ഥാന പാത കൈയേറി കോണ്‍ക്രിറ്റ് ചെയ്തത് നഗരസഭാ ചെയര്‍മാന്‍ നേരിട്ടെത്തി പൊളിച്ചു നീക്കി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പ്രസ് ക്ലബിന് സമീപം പുതിയതായി നിര്‍മ്മിച്ച കെ.പി വര്‍ക്കി വ്യാപാര സമുച്ചയത്തിലാണ് ജ്വല്ലറി തുടങ്ങുന്നത്.
വെളളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ അതിരില്‍ നിന്നും ഒന്നര മീറ്ററോളം റോഡ് കൈയേറി കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തൊടുപുഴ റസിഡന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ എം.സി മാത്യു സ്ഥലത്തെത്തി കൈയേറ്റ വിവരം നഗരസഭാ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഉച്ചയോടെ ചെയര്‍മാന്‍ എം.എം ഹാരിദ് സ്ഥലം പരിശോധിച്ച ശേഷം കൈയേറ്റം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ തന്നെ കോണ്‍ക്രീറ്റിംഗ് നീക്കി.

Keywords: Thodupuzha, Kottayam, Road, Municipality, Kerala, Municipality demolishes encroached pavement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.