ലോക് ഡൗണ്‍ ലംഘിച്ച് പുറത്ത് ചുറ്റിപ്പറ്റി നിന്നയാള്‍ പോലീസിനെക്കണ്ട് ഓടിയപ്പോള്‍ 'ബ്ലാക്ക്മാന്' എന്ന് നാട്ടുകാര്‍; ഒടുവില്‍ നാട്ടുകാരുടെ തല്ലില്നിന്ന് പൊലീസ് തന്നെ രക്ഷകരായി
May 5, 2020, 15:11 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 05.05.2020) രാത്രികാലങ്ങളില്‍ ബ്ലാക്ക്മാന്റെ സാനിധ്യം ഉറക്കം കെടുത്തുമ്പോള്‍ കുറച്ചു നേരത്തേക്ക് 'ബ്ലാക്ക്മാനായ' ആളെ പൊലീസിനുതന്നെ രക്ഷിക്കേണ്ടിവന്നു. മലപ്പുറത്തെ കാളികാവ് ചോക്കാട് പഞ്ചായത്തിലെ മഞ്ഞപ്പെട്ടിയിലാണ് ഇത്തിരി നേരം നാട്ടുകാരെ ഭീതിയിലാക്കിയ രസകരമായ സംഭവം നടന്നത്.
നേരത്തെ മമ്പാട്ടുമൂല മഞ്ഞപ്പെട്ടിയുള്പ്പെടെ പല ഭാഗങ്ങളിലും ബ്ലാക്ക്മാനെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. പ്രദേശവാസികളുടെ ഭയാശങ്ക തീര്‍ക്കാനായി രാത്രി പൊലീസ് പരിശോധനക്കിറങ്ങിയതായിരുന്നു. തുടര്‍ന്ന് മഞ്ഞപ്പെട്ടി റോഡരികില്‍ രാത്രി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നംഗസംഘം പൊലീസ് ജീപ്പ് കണ്ട് ഓടി. ചിതറിയോടിയ മൂന്നംഗസംഘത്തിലെ ഒരാള്‍ മതില്‍ചാടിയെത്തിയത് ഒരു വീട്ടുമുറ്റത്തേക്കാണ്. മതില്‍ചാടിയ ശബ്ദവും രൂപവും കണ്ട വീട്ടുകാര്‍ പേടിച്ചു. ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന 'ബ്ലാക്ക്മാന്' ഭയം പുറത്തേക്കുചാടി.
വീട്ടുകാരുടെ ബഹളംകേട്ട് പരിസരവാസികള്‍ സംഘടിച്ചു. ആ സമയം പൊലീസ് വാഹനം മുന്നോട്ടുവന്നപ്പോഴാണ് ആയുധമേന്തിനില്‍ക്കുന്ന നാട്ടുകാരുടെ സംഘത്തെ കണ്ടത്. സംഭവം പിടികിട്ടിയ എസ്ഐ സി കെ നൗഷാദ് മതില് ചാടിയത് ബ്ലാക്ക്മാനല്ലെന്നും ലോക് ഡൗണ്‍ കാലത്ത് പുറത്ത് ചുറ്റിപ്പറ്റിനിന്നപ്പോള് പൊലീസ് വരുന്നതുകണ്ട് പേടിച്ചോടിയ ആളാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്തി.
പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ മതില് ചാടിയ വ്യക്തി തല്ലില്‍നിന്നും രക്ഷപ്പെട്ടു. ഇയാളെ നടപടിയൊന്നുമെടുക്കാതെ വിട്ടയച്ചു. ബ്ലാക്ക്മാന് സംഭവത്തിനുപിന്നിലുള്ളവരെ നേരിടാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങരുതെന്നും നിരപരാധികളാകും നാട്ടുകാരുടെ കൈയേറ്റത്തിന് ഇരയാകുകയെന്നും പൊലീസ് പറഞ്ഞു.
Keywords: News, Kerala, Malappuram, Police, Lockdown, Wall, Black Man, Jeep, Kalikavu blackman hunt

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.