റബ്ബര്‍ വിപണി മാന്ദ്യത്തിലേയ്‌ക്കെന്ന് റിപോര്‍ട്ട്

 


റബ്ബര്‍ വിപണി മാന്ദ്യത്തിലേയ്‌ക്കെന്ന് റിപോര്‍ട്ട്
തൃശൂര്‍: റബ്ബര്‍ വിപണി മാന്ദ്യത്തിലേയ്‌ക്കെന്ന് കാര്‍ഷിക സര്‍വകലാശാല മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പഠ­നറിപോര്‍ട്ട്. ആവശ്യകതയിലെ കു­റവ്, ഉല്‍പാദനത്തിലെ വര്‍ധ­നവ്, ഇറക്കുമതിയിലുണ്ടായ വര്‍ധന, ക്രൂഡോയില്‍ വിലയിലെ കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്വഭാവിക റബ്ബര്‍ വിപണി കൂടുതല്‍ സ­മ്മര്‍ദ്ധത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തു­ന്നത്.

സാമ്പത്തിക മാന്ദ്യം പ്രതികൂലമായി വാഹന വിപണിയെ ബാധിച്ചതും റബ്ബറിന് വിനയായതായി പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സ്വഭാവിക റബ്ബറിന്റെ മൊത്തം ഉപഭോഗത്തിന്റെ നാലിലൊരു ഭാഗം ഇറക്കുമതിയെ ആശ്രയിച്ചായിരിക്കുമെന്ന കണക്കുകളും റബ്ബര്‍ വിപണിയെ ബാധിക്കുമെന്നാണ് റിപോര്‍ട്ട്. സ്വഭാവിക റബ്ബര്‍ ഉല്‍പാദകരാജ്യങ്ങളുടെ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം വരും വര്‍ഷത്തില്‍ ആഗോളതലത്തില്‍ റബ്ബര്‍ ഉല്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.13 ശതമാനം വര്‍ധനയുണ്ടാ­കും.

5.3 ലക്ഷം ടണ്‍ ഉല്പാദന വര്‍ധനവാണ് ഇതിലൂടെ പ്രതീക്ഷിക്കു­ന്നത്. വരും വര്‍ഷം 9.55 ലക്ഷം ടണ്‍ സ്വഭാവിക റബ്ബര്‍ ഉല്‍്പാദിപ്പിച്ചുകൊണ്ട് പ്രമൂഖ ഉല്‍്പാദകരാജ്യങ്ങളായ മലേഷ്യയെയും ഇന്ത്യയെയും പിന്തള്ളി വിയറ്റ്‌നാം മൂന്നാം സ്ഥാനത്തെത്തുമെന്ന് റിപോര്‍ട്ട് പറയുന്നു. സ്വഭാവിക റബ്ബറിന്റെ വിലയിടിവ് തടയാന്‍ തായ് ലന്റ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ മാര്‍ച് വരെ റബ്ബറിന്റെ ഉല്പാദനവും കയറ്റുമതിയും വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതിന്റെ ഗുണം വിയറ്റ് നാം കൈക്കലാക്കു­മെ­ന്നാണ് റിപോര്‍ട്ടില്‍ പറയുന്ന­ത്.

Keywords: Rubber, Market, Report, Thrissur, Agriculture, University  India, Study, Price, Production, Decision, Rubber-plantation, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia