ഇടുക്കി: (www.kvartha.com 10/04/2015) വരയാടുകളുടെ പ്രജനനക്കാലം അവസാനിച്ചതോടെ രാജമല സന്ദര്‍ശകര്‍ക്കായി വനംവകുപ്പു തുറന്നുകൊടുത്തു. രാവിലെ 8 മണിയോടെ പാര്‍ക്കു തുറന്നതു മുതല്‍ പുതിയ അതിഥികളെ കാണുന്നതിനു വന്‍തിരക്കാണു അനുഭവപ്പെട്ടതു. പുതിയതായി 68 കുട്ടികളാണു പിറന്നിട്ടുള്ളതു. ഫെബ്രുവരി ആദ്യവാരത്തോടെയാണു വരയാടുകളുടെ പ്രജനനക്കാലം ആരംഭിച്ചതു. അന്നു മുതല്‍ സഞ്ചാരികള്‍ വനംവകുപ്പു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു വരയാടിന് കുട്ടികള്‍ അധികം പിറന്നതായി വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു. രാജമലയ്ക്കു സമീപം ഇത്തവണ കൂടുതല്‍ പാര്‍ക്കിംങ് സൗകര്യങ്ങള്‍ വനംവകുപ്പു ഏര്‍പെടുത്തി. മുമ്പു ചെറിയ വാഹനങ്ങള്‍ മാത്രം പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണു ഇവിടെ ഉണ്ടായിരുന്നത്. അവധി ആഘോഷിക്കുവാനെത്തിയ സഞ്ചാരികള്‍ക്കു ഭക്ഷണം, വരയാടുകളുടെ ചിത്രങ്ങള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ രാജമലയില്‍ നിന്നും നേരിട്ടു ലഭിക്കുന്നതിനു വനംവകുപ്പിന്റെതന്നെ പുതിയഷോപ്പുകളും ഒരുക്കിയിട്ടുണ്ടു സഞ്ചാരികളുടെ തിരക്കു മുന്നില്‍ കണ്ടു വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനു വാച്ചര്‍മ്മാര്‍,ഗാര്‍ഡുമാര്‍ എന്നിവരെ അധിക്യതര്‍ നിയമിച്ചു കഴിഞ്ഞു. പുതിയതായെത്തിയ വരയാടിന് കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല ഗാര്‍ഡുമാര്‍ക്കാണ്.

![]() |
വരയാടും കുഞ്ഞും |
Keywords: Kerala, Idukki, Goat, Guard, Photo, Vehicles, Food,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.