രാജ­നെ മു­ര­ളീ­ധ­രന്‍ സം­ര­ക്ഷി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് ബി.ജെ.പി പ്ര­സി­ഡന്റി­ന് ക­ത്ത്

 



കോ­ട്ടയം: സൂര്യനെല്ലി കേസില്‍ മൊഴി­മാ­റ്റം ന­ടത്തിയ കെ.എസ്.രാജനെ സംരക്ഷിക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ശ്ര­മം ന­ട­ത്തിയെന്നാരോപിച്ച് ദേശീയ നേതൃത്വത്തിന് പരാതി. കേ­സില്‍ രാജന്റെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട ചെങ്ങന്നൂര്‍ സ്വദേശിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ ദിലീപ്കുമാറാണ് മുരളീധരനെതിരെ ദേശീയ പ്രസിഡന്റിന് പരാതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട വി.മുരളീധരന്റെ നിലപാടുകള്‍ കുര്യനെ സഹായിക്കുന്ന തര­ത്തി­ലുള്ളതാണെന്നും പരാതിയില്‍ ആരോപിക്കു­ന്നു. സൂര്യനെല്ലി കേസിന്റെ പ്രാരംഭ ദശയില്‍ പി.ജെ.കുര്യന് അനുകൂലമായി ബി.ജെ.പി നേതാവായ കെ.എസ്.രാജന്‍ മൊഴിമാറ്റിയതിനു പിന്നിലെ കളളക്കളികള്‍ വ്യക്തമാക്കുന്ന ശബ്ദരേഖ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനു കൈമാറിയിട്ടും രാ­ജ­നെ­തിരെ നടപടിയെ­ടു­ക്കാന്‍ ഇ­ദ്ദേ­ഹം കൂ­ട്ടാ­ക്കി­യി­ല്ലെ­ന്നാണ് ദിലീപ്കുമാറിന്റെ പ്രധാന ആരോപ­ണം.

രാജ­നെ മു­ര­ളീ­ധ­രന്‍ സം­ര­ക്ഷി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച് ബി.ജെ.പി പ്ര­സി­ഡന്റി­ന് ക­ത്ത് ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ രാജനെതിരെ അന്വേഷണമോ നടപടിയോ എ­ടുക്കുന്നതിനു പകരം രാജനെ സംരക്ഷിക്കാനാണ് വി.മുരളീധരന്‍ ശ്രമിച്ചതെന്നും ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ്ങിനയച്ച കത്തില്‍ ദിലീപ് കുമാര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത കെ.എസ്.രാജനെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ പി.ജെ.കുര്യന് അനുകൂലമാ­കുമെന്ന ആശങ്കയും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

കെ.എസ്.രാജനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണെമെന്നും കത്തില്‍ ആ­വ­ശ്യ­പ്പെ­ടുന്നുണ്ട്. അതേസമയം സംഘടനാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദി­ലീപിന്റെ കത്തെന്നാണ് പാര്‍ട്ടിയിലെ മുരളീധരന്‍ പക്ഷക്കാരുടെ വാദം.

Keywords: K.S.Rajan, V.Muralidharan, Allegation, Suryanelli, Case,Translation,Chengannur,Protection, BJP, President, Letter, Kottayam, State, Natives, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia