യൂത്ത് കോണ്‍ഗ്രസ് വരണാധികാരിയെ മര്‍ദിച്ച് അംഗത്വ അപേക്ഷകള്‍ കടത്തി
Nov 26, 2012, 13:03 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരിയെ ആക്രമിച്ച ശേഷം അംഗത്വ അപേക്ഷകളും മറ്റ് രേഖകളും ഒരു സംഘം ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കാസര്‍കോട് ഡി.സി.സി ഓഫീസില്‍ നിന്നും കടത്തി കൊണ്ടുപോയി. ഇവ പിന്നീട് കത്തിച്ചു കളയുകയും കുറച്ചുഭാഗം കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് വരണാധികാരി പോണ്ടിച്ചേരിയിലെ അമു ദര്‍ശനെ മര്‍ദിച്ച ശേഷമാണ് രേഖകള്‍ കടത്തികൊണ്ടുപോയത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ അംഗത്വ അപേക്ഷകള്‍ സമര്‍പ്പിക്കാനെത്തിയത് അഞ്ച് മണിക്ക് ശേഷമാണെന്ന് പറഞ്ഞ് വരണാധികാരി അംഗത്വ അപേക്ഷകള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഡി.സി.സി ഓഫീസ് പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയും ചെയ്തു.
അംഗത്വ അപേക്ഷകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കല്യാശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. ഇവരെ പിന്നീട് പ്രശ്നം ചര്‍ച്ച ചെയ്യാനായി വരണാധികാരി വിളിപ്പിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പീന്നീട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് താഴെ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ ഒന്നാം നിലയിലെ ഷട്ടറിന് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കേടു വരുത്തുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നം തങ്ങള്‍ തന്നെ പരിഹരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതിനാല്‍ പോലീസ് പ്രശ്നത്തില്‍ ഇടപ്പെട്ടില്ല.
പിന്നീട് പ്രവര്‍ത്തകരെല്ലാം പിരിഞ്ഞു പോയതിന് ശേഷമാണ് രാത്രി 11.30 മണിയോടെ കല്യാശേരിയില്‍ നിന്നുള്ള ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി വരണാധികാരികളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം നേരത്തെ സ്വീകരിച്ച അംഗത്വ ഫോമുകളും മറ്റ് തെരെഞ്ഞെടുപ്പ് രേഖകളും കടത്തി കൊണ്ടുപോയത്. ഇതോടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് പൂര്‍ണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തെരെഞ്ഞടുപ്പ് പ്രവര്‍ത്തനത്തിനായി എത്തിയ വരണാധികാരി അമു ദര്ശന് മൂന്നാഴ്ചയോളമായി കാസര്‍കോട് ഡി.സി.സി. ഓഫീസിലാണ് ക്യാമ്പ് ചെയ്തിരുന്നത്. കാസര്‍കോട്ടു നടന്ന സംഭവ വികാസങ്ങള്‍ ദേശീയ നേതൃത്വത്തിന് റിപോര്‍ട് നല്‍കുമെന്നാണ് വരണാധികാരി അമു ദര്ശന് വെളിപ്പെടുത്തിയത്.
ഇനി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് നടത്തണമെങ്കില്‍ വീണ്ടും അംഗത്വ നടപടികള്‍ ആദ്യം മുതല്‍ ചെയ്യേണ്ടിവരും. അംഗത്വ അപേക്ഷകള്‍ മറ്റും കടത്തികൊണ്ടുപോയവര്ക്കെതിരെ ശക്തമായ അച്ചടക്കി നടപടി സ്വീകരിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിണ്ടുണ്ട്.

Keywords: Youth, Congress, Membership, Election, DCC, Office, A group, I group, Worker, Clash, Kasaragod, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.