യു ഡി എഫിനെതിരെയുള്ള നിലപാട് കടുപ്പിച്ച് ബി ഡി ജെ എസ്

 


ADVERTISEMENT

പത്തനംതിട്ട : (www.kvartha.com 22.12.2015) യു ഡി എഫിനെതിരെയുള്ള നിലപാട് കടുപ്പിച്ച് എസ്.എന്‍.ഡി.പി. മുന്‍കൈയെടുത്തു രൂപീകരിച്ച ബി.ഡി.ജെ.എസ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ലേബലില്‍ യു.ഡി.എഫ് സര്‍ക്കാരില്‍നിന്ന് കിട്ടിയ കെപ്‌കോയുടെ ചെയര്‍മാന്‍ സ്ഥാനം പത്തനംതിട്ട യൂണിയന്‍ ചെയര്‍മാന്‍ കെ. പത്മകുമാര്‍ ഒഴിഞ്ഞു.

എസ്.എന്‍.ഡി.പി. യോഗം രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ യു.ഡി.എഫുമായി സഹകരിക്കാന്‍ കഴിയാത്തതിനാലാണ് ഒഴിയുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുമായി സഹകരിക്കാതെ കോണ്‍ഗ്രസില്‍ തന്നെ തുടരുന്ന മോഹന്‍ ശങ്കര്‍ രാജി വെച്ചിട്ടില്ല. വെള്ളാപ്പള്ളി സമത്വ മുന്നേറ്റയാത്ര തുടങ്ങിയപ്പോള്‍തന്നെ യാത്രയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പത്മകുമാറിനോടും മോഹന്‍ശങ്കറിനോടും യു.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നു.

മോഹന്‍ശങ്കര്‍ വെള്ളാപ്പള്ളിയുടെ യാത്രയില്‍ നിന്നും തന്റെ പിതാവായ ആര്‍. ശങ്കറിന്റെ പ്രതിമാ അനാഛാദനച്ചടങ്ങില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നു. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്ര തുടങ്ങിയ ദിവസം തന്നെയാണ് പത്മകുമാറിനും പത്തനംതിട്ട യൂണിയന്‍ കണ്‍വീനര്‍ സി.എന്‍. വിക്രമനും എതിരേ മൈക്രോഫിനാന്‍സ് തട്ടിപ്പിന് കേസെടുത്ത വാര്‍ത്ത പുറത്തു വന്നത്.

പ്രമുഖര്‍ അടക്കം നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണിതെന്നാണ് വെള്ളാപ്പള്ളി പക്ഷം ആരോപിക്കുന്നത്. വിവിധ ശാഖായോഗങ്ങളിലൂടെ യു.ഡി.എഫിന് എതിരായ പ്രചാരണം എസ്.എന്‍.ഡി.പി. ശക്തമാക്കിയിട്ടുണ്ട്.

യു ഡി എഫിനെതിരെയുള്ള നിലപാട് കടുപ്പിച്ച് ബി ഡി ജെ എസ്

Keywords: Pathanamthitta, UDF, BJP, Vellapally Natesan, SNDP, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia