യു.ഡി.എഫിലേക്ക് എല്‍.ഡി.എഫിലെ കക്ഷി വരുമെന്ന തന്റെ പ്രവചനം ശരിയെന്ന് വൈകാതെ ബോധ്യപ്പെടും: കെ പി എ മജീദ്
May 25, 2015, 16:19 IST
കാഞ്ഞങ്ങാട്: (www.kvartha.com 25.05.2015) എല്‍ ഡി എഫില്‍ നിന്നും ഒരു പ്രബല കക്ഷി യുഡിഎഫില്‍ എത്തുമെന്ന തന്റെ പ്രവചനം ശരിയാണെന്ന് വൈകാതെ ബോധ്യപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരു കക്ഷിയുടെയും പേര് പറഞ്ഞിട്ടില്ല. ഇത്ര പെട്ടെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചതോടെ ഇനി ഞാന്‍ കക്ഷിയുടെ പേര് പറയേണ്ടതില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കുമ്പളങ്ങ കട്ടവന്റെ തോളു നോക്കുക എന്ന ഒരു പ്രയോഗം തങ്ങളുടെ നാട്ടിലുണ്ടെന്നും മജീദ് പറഞ്ഞു. യുഡിഎഫ് ഉത്തര മേഖല ജാഥയ്ക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Keywords: UDF, Muslim-league, LDF, Kasaragod, Kerala, Kanhangad, KPA Majeed, Media, Speak, Questions,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.