SWISS-TOWER 24/07/2023

മൂന്നാറില്‍ സമരം തുടരുന്നു; തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 10.10.2015) മൂന്നാറില്‍ ഒരുമാസത്തിലേറെയായി തോട്ടം തൊഴിലാളികളുടെ സമരം തുടരുമ്പോള്‍ തൊഴിലാളികള്‍ മുഴു പട്ടിണിയിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം പലര്‍ക്കും ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ നാലിനു ട്രേഡ് യൂണികള്‍ക്കെതിരേയുള്ള അഭിപ്രായഭിന്നതയില്‍നിന്നാണ് സമരം ഉടലെടുത്തത്. ഇനിയും സമരം തുടര്‍ന്നാല്‍ പുകഞ്ഞുകഴിയുന്ന അടുപ്പുകള്‍കൂടി അധികം വൈകാതെ കെട്ടടങ്ങും. കഴിഞ്ഞ മാസം 12 ദിവസം പണിയെടുത്തെങ്കിലും ശമ്പളയിനയില്‍ കൈയില്‍ ഒന്നുമില്ലാത്ത നിലയിലായി തൊഴിലാളികള്‍.

ഒരുദിവസം ശരാശരി 250 മുതല്‍ 300 കിലോവരെ കൊളുന്ത് എടുത്തിരുന്ന തൊഴിലാളികള്‍ക്ക് സമരം മൂലം കഴിഞ്ഞമാസം ലഭിച്ചത് 1300 രൂപ മാത്രമാണ്. കമ്പനി മൂന്നു മാസത്തില്‍ ഒരിക്കല്‍ നല്‍കുന്ന അരി തീര്‍ന്നു കഴിഞ്ഞു. കമ്പനിയില്‍നിന്നു മൂന്നു മാസത്തേക്ക് 74 കിലോ അരിയാണ് നല്‍കുന്നത്. ഈ വകയില്‍ ശമ്പളത്തില്‍നിന്ന് 780 രൂപയോളം പിടിക്കുന്നുണ്ട്. പി.എഫ്, ഇന്‍ഷ്വറന്‍സ് എന്നിവയില്‍ രണ്ടായിരത്തി അഞ്ഞൂറോളം രൂപ പിടിക്കുന്നുണ്ട്.
പലചരക്ക്, പച്ചക്കറി, ഗൃഹോപകരണങ്ങള്‍ എന്നിവ മാസപ്പറ്റില്‍ കടകളില്‍നിന്നു വാങ്ങുകയാണ്. എല്ലാ മാസവും കൃത്യമായി വീടുകളിലെത്തി കടക്കാര്‍ പണം കൈപ്പറ്റുകയുംചെയ്യും.

ഒരു മാസം മുടങ്ങിയാല്‍ അടുത്ത മാസത്തേക്കുള്ള പല ചരക്കു സാധനങ്ങള്‍ വാങ്ങാനും കഴിയില്ല. എന്നാല്‍ സമരം മൂലം കടംവാങ്ങുവാന്‍ നിര്‍വാഹമില്ലാത്ത നിലയിലേക്കെത്തിച്ചേര്‍ന്നിരിക്കുകയാണ്‌.
മൂന്നാറില്‍ സമരം തുടരുന്നു; തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍

Keywords:  Kerala, Idukki, Munnar, Munnar protest continues.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia