മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി; സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.05.2016) മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി പി ഐ മന്ത്രിസ്ഥാനപ്പട്ടിക. വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു എന്നിവരെയാണ് സി പി ഐ മനത്രിമാരായി തീരുമാനിച്ചത്.

വി ശശിയെ ഡപ്യൂട്ടി സ്പീക്കറാക്കാനും യോഗത്തില്‍ തീരുമാനമായി. മുതിര്‍ന്ന നേതാക്കളായ സി ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കി. സി പി ഐ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് അന്തിമതീരുമാനമായത്. 2006ലെ മന്ത്രിസഭയില്‍ നാലുപേരും പുതുമുഖങ്ങളായിരുന്നു. അതിനാല്‍ 2016ലെ മന്ത്രിസഭയിലെ നാലുപേരും പുതുമുഖങ്ങളാകുന്നതില്‍ പുതുമയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് മുല്ലക്കര രത്‌നാകരന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചെങ്കിലും യോഗം മുല്ലക്കരയെയും ദിവാകരനെയും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുല്ലക്കര കൗണ്‍സിലില്‍ നിന്ന് വിട്ടുനിന്നു.
മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി; സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍

Keywords: Thiruvananthapuram, Kerala, CPI, Minister, LDF, Government, Mullakkara Ratnakaran, C Divakaran/
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia