മലപ്പുറം: എന്‍ഡോസള്‍ഫാന്‍ വിഷകീടനാശിനി കമ്പനിക്കെതിരെ തുടങ്ങിയ സമര മുന്നേറ്റങ്ങളുടെ നിത്യസാക്ഷിയായ കാസര്‍കോട്ടെ ഒപ്പുമരത്തിന്റെ ഒന്നാം വാര്‍ഷികദിനമായ വ്യാഴാഴ്ച ഏറനാടന്‍ മണ്ണിലും തിരുവനന്തപുരത്തെ പൂത്തന്‍തോപ്പ് ഗ്രാമത്തിലും പരിസ്ഥിതി പോരാളികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഒപ്പുമരം ഉയര്‍ത്തും.
മലപ്പുറം ജില്ലാ കലക്ട്രേറ്റിന് മുമ്പിലാണ് ബായിസിന്റെ നേതൃത്വത്തില്‍ ഒപ്പുമരം ഉയരുന്നത്. പൂത്തന്‍തോപ്പ് ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ ഒപ്പുമരം സൃഷ്ടിച്ച് അതിന് കീഴെ മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധം ആളിപ്പടര്‍ത്തും. റോയ്‌നെറ്റോ, ആര്‍ടിസ്റ്റ് അലന്‍സിന്‍ എന്നിവരാണ് പൂത്തന്‍തോപ്പ് ഗ്രാമത്തെയാകെ എന്‍ഡോസള്‍ഫാനെതിരെ അണിനിരത്തുന്നത്. അതേ സമയം മെയ് 30നകം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഒപ്പുമരം ഉയരുമെന്ന് എന്‍വിസാജ് ഫെസിലിറ്റേറ്റര്‍ എം.എ റഹ്്മാന്‍ അറിയിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസിലും ഒപ്പുമരം ഉയരുന്നുണ്ട്.
Keywords: Malappuram, Thiruvananthapuram, Kerala, Endosulfan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.