മനോജിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌­മോര്‍ട്ടം റിപ്പോര്‍­ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മനോജിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌­മോര്‍ട്ടം റിപ്പോര്‍­ട്ട് കോഴിക്കോട്: വ്യാഴാഴ്ച സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ മരിച്ച കാസര്‍കോട് പളളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ നേതാവ് പി. മനോജിന്റെ മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌­മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പത്തോളജി പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭിക്കുകയുളളു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് ല­ഭ്യ­മാ­കും.

സംഘര്‍ഷ സഹചര്യങ്ങളിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറസിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്ത­മാക്കിയിരിക്കുന്നത്. മുതുകിലെ ക്ഷതം സ്‌­ട്രെക്ചറില്‍ കിടത്തി ഡോക്ടര്‍മാര്‍ ഇടിച്ചപ്പോഴുളളതാണ്. കാലിലുളള പരിക്ക് വീണപ്പോഴുണ്ടായതാണ്. മരണത്തിന് കാരണമായ മര്‍ദ്ദനങ്ങള്‍ മൃതദേഹത്തില്‍ വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ മനോജിന്റെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മനോജിനെ മുസ്ലിം ലീഗുകാര്‍ ചവിട്ടിക്കൊന്നതാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐയും മരണം ഹൃദയാഘാതം മൂലം സംഭവിച്ചതാണെന്ന മറുപടിയുമായി മുസ്ലിം ലീഗും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് പരിയാരത്തെ അസൗകര്യം കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതും വിവാദമായി. പോ­സ്റ്റ്‌­മോര്‍­ട്ടം കോ­ഴി­ക്കോ­ട്ടേ­ക്ക് മാ­റ്റിയ­ത് മുസ്ലിം ലീ­ഗി­ന്റെ സ­മ്മര്‍­ദ്ദ­മൂ­ല­മാ­ണെ­ന്ന് സി.പി.എം സം­സ്ഥാ­ന സെ­ക്രട്ട­റി ക­ണ്ണൂ­രില്‍ വാര്‍­ത്ത സ­മ്മേ­ള­ന­ത്തി­ല്‍ ആ­രോ­പി­ച്ചി­രുന്നു.

 അ­തി­നി­ടെ മുസ്‌­ലിം ലീഗിന് അനുകൂലമാകുന്ന തരത്തിലുളള റിപ്പോര്‍ട്ടിന് വേണ്ടി­യാണ് മൃതദേഹം കോഴിക്കോട്ടേ­ക്ക് പോ­സ്റ്റ്‌­മോര്‍­ട്ട­ത്തിന് കൊണ്ടുപോയതെ­ന്ന് കോ­ഴി­ക്കോ­ട്ട് നി­ന്ന് വി­ലാ­പ­യാ­ത്ര­യില്‍ മൃ­ത­ദേഹ­ത്തെ അ­നു­ഗ­മി­ക്കുന്ന സി.പി.എം ഉദുമ എരിയ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍ കെവാര്‍ത്തയോട് പറഞ്ഞു.

Keywords: Kerala, Kozhikode, Manoj, Thachangad, Postmortem, CPM, DYFI, IUML, Report.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia