മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പിച്ചതായി പൊലീസ്; നെഞ്ചിലും കൈക്കും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

 


തിരുവനന്തപുരം: (www.kvartha.com 21.12.2021) മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പിച്ചതായി പൊലീസ്. നെഞ്ചിലും കൈക്കും പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെമ്പഴന്തിയില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടു കൂടിയാണ് സംഭവം. സംഭവത്തില്‍ പ്രതി ഹബീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;


തിങ്കളാഴ്ച രാവിലെ മുതല്‍ പിതാവ് ഹബീബ് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനൊപ്പം ചീത്ത വിളിയും മകനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ടായി. സഹികെട്ട മകന്‍ പ്രതികരിക്കുകയും പിതാവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഹബീബ് വീട്ടിലെ ഗ്ലാസ് ടീപോ അടിച്ചുതകര്‍ത്ത് ചില്ലെടുത്ത് മകന്‍ ഹര്‍ഷാദിനെ കുത്തുകയായിരുന്നു.
 
മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പിച്ചതായി പൊലീസ്; നെഞ്ചിലും കൈക്കും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍


Keywords:  Youth assaulted for questioning alcohol, Thiruvananthapuram, News, Local News, Attack, Hospital, Treatment, Injury, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia