മതേതര മുന്നണിയുമായി സിപിഎം - കോണ്‍ഗ്രസ് - എസ് ഡി പി ഐ സഖ്യം; പ്രതിഷേധിച്ച് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച പി ഗീത രാജിവെച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 01.02.2018) എസ് ഡി പി ഐയുടെ പിന്തുണ തേടിയുള്ള മതേതര മുന്നണി സഖ്യത്തില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച സിപിഎം നേതാവ് രാജിവെച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച സിപിഎമ്മിന്റെ പി ഗീതയാണ് രാജിവെച്ചത്.

ചെയര്‍പേഴ്സൺ സഥാനം ഉറപ്പിക്കാന്‍ സി പി എം - കോണ്‍ഗ്രസ് കക്ഷികളടങ്ങുന്ന മതേതര മുന്നണി എസ് ഡി പി ഐയുടെ പിന്തുണ തേടിയിരുന്നു. ഒന്നേമുക്കാലോടുകൂടെയാണ് ഗീത രാജിക്കത്ത് നല്‍കിയത്.

മതേതര മുന്നണിയുമായി സിപിഎം - കോണ്‍ഗ്രസ് - എസ് ഡി പി ഐ സഖ്യം; പ്രതിഷേധിച്ച് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച പി ഗീത രാജിവെച്ചു


മുസ്‌ലിം ലീഗിലെ കെ സി ഷീബയെ 19 നെതിരെ 20 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഗീതയുടെ വിജയം. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് മതേതര സഖ്യം എസ് ഡി പി ഐയുടെ പിന്തുണ തേടിയത്. രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ ചെയര്‍പേഴ്സനെ കണ്ടെത്താന്‍ പിന്നീട് തെരഞ്ഞെടുപ്പ് നടത്തും. അതേസമയം, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും.

Keywords:  Kerala, Kozhikode, News, Muslim-League, CPM, SDPI, Politics, Kondotty municipality chairperson resigned

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia