ഭാ­ര്യ­യ്‌­ക്കൊ­പ്പം ഭര്‍­ത്താ­വി­നും 'ഗര്‍­ഭം'

 


ഭാ­ര്യ­യ്‌­ക്കൊ­പ്പം ഭര്‍­ത്താ­വി­നും 'ഗര്‍­ഭം'
­­ ഭാ­ര്യ­യ്‌­കൊ­പ്പം ഗര്‍­ഭ­ല­ക്ഷ­ണ­ങ്ങള്‍ ഭര്‍­ത്താ­വിനും ഉ­ണ്ടാകു­മോ. ഉ­ണ്ടാ­കു­മെ­ന്നാ­ണ് മാ­ഞ്ച­സ്­റ്റ­റില്‍ നി­ന്നു­ള്ള റി­പ്പോര്‍ട്ട്. മൈ­ക്ക് ഡൗ­ഡാല്‍ എ­ന്ന യു­വാ­വി­നാ­ണ് ഭാ­ര്യ അമന്‍ഡോ വെന്ന­റ്റ് ഗര്‍­ഭം ധ­രി­ച്ച­തി­ന് ഏ­താനും ആ­ഴ്­ച­കള്‍­ക്ക് ശേ­ഷം ഗര്‍­ഭ ല­ക്ഷ­ണ­ങ്ങള്‍ ക­ണ്ടു­തു­ട­ങ്ങി­യത്. ലോക­ത്ത് വള­രെ അ­പൂര്‍­വ്വ­മാ­യി മാത്രം ക­ണ്ടു­വ­രു­ന്ന അ­വ­സ്ഥ­യ­ണിത്. കൂ­വാ­ദ് സില്‍­ഡ്രാം എ­ന്ന­റി­യ­പ്പെ­ടു­ന്ന അ­വ­സ്ഥ ഗര്‍­ഭി­ണി­ക്കു­ണ്ടാ­കു­ന്ന അ­തേ ല­ക്ഷ­ണ­ങ്ങള്‍ ഭര്‍­ത്താ­വിനും കാ­ണ­പ്പെ­ടു­ന്ന വി­ചി­ത്രാ­നു­ഭ­വ­മാ­ണിത്. സി­മ്പ­ത­റ്റി­ക് പ്ര­ഗ്നന്‍­സി എ­ന്നാ­ണ് വൈ­ദ്യ­ശാ­സ്ത്രം ഈ അ­വസ്ഥ­യെ വി­ശേ­ഷി­പ്പി­ച്ചത്. ഭാ­ര്യ­യ്‌­ക്കൊ­പ്പം പ്ര­സ­വ ­വേ­ദ­ന വ­രെ ഭര്‍­ത്താ­വി­ന് അ­നു­ഭ­വ­പ്പെ­ടും.

അ­മന്‍ഡ­യെ പോ­ലെത്ത­ന്നെ മൈക്കും പ്ര­ശ്‌­ന­ങ്ങള്‍ കാ­ട്ടി­ത്തു­ട­ങ്ങി­യ­പ്പോള്‍ ക­ളി­യാ­ക്കു­ക­യാ­ണെ­ന്നാ­ണ് ആദ്യം ക­രു­തി­യത്. ഇ­തേ കു­റി­ച്ച് മൈ­ക്ക് പ­രാ­തി­യാ­യി ചെ­ന്ന­പ്പോഴും വി­ശ്വ­സി­ച്ചില്ല. എ­ന്നാല്‍ എന്നും രാ­വി­ലെ എ­ഴു­ന്നേ­റ്റ­യു­ടന്‍ ഛര്‍­ദ്ദി­ക്കാ­നാ­യി ടോ­യ്‌­ല­റ്റില്‍ ഓ­ടുന്ന­തു ക­ണ്ട് എന്തോ പ്ര­ശ്‌­ന­മു­ണ്ടെ­ന്നു തോന്നി. ദി­വ­സം ചെല്ലു­ന്തോറും അ­മന്‍­ഡ­യേ­ക്കാള്‍ ക­ഷ്ട­ത്തി­ലാ­യി ത­ന്റെ അ­വ­സ്ഥ­യെ­ന്ന് മൈ­ക്ക് പ­റ­യുന്നു. ഇ­പ്പോള്‍ അ­മന്‍­ഡ­യെ­പ്പോ­ലെത്ത­ന്നെ വീര്‍­ത്ത വ­യറും മ­റ്റു പ്ര­ത്യേ­ക­ത­ക­ളും മൈ­ക്കി­നു­മു­ണ്ട്.ത­ന്നേ­ക്കാള്‍ ആ­ളു­ക­ളു­ടെ ശ്ര­ദ്ധ കി­ട്ടുന്ന­ത് മൈ­ക്കി­നാ­ണെ­ന്ന് അമന്‍­ഡ പ­റ­യു­ന്നു.

ഈ വി­ചി­ത്രാ­വ­സ്ഥ­യു­ടെ യ­ഥാര്‍­ത്ഥ കാര­ണം ഇ­പ്പോഴും അ­ജ്ഞാ­ത­മാണ്. കാ­ര്യ­മെ­ന്തെ­ന്ന് ആദ്യം മ­ന­സ്സി­ലാ­കാ­തെ­യാ­ണ് ഡോക്ട­റെ കാ­ണു­ന്നത്. ഏ­റ്റവും അ­പൂര്‍­വ്വ­മാ­യി മാത്രം സം­ഭ­വി­ക്കു­ന്ന അ­വ­സ്ഥ­യാ­ണി­തെ­ന്ന് ഡോ­ക്ടര്‍ വ്യ­ക്ത­മാക്കി. ചി­ല സ­മ­യ­ങ്ങ­ളില്‍ നിര്‍­ത്താ­നാ­കാ­തെ ഛര്‍­ദ്ദി­ക്കു­മാ­യി­രു­ന്നു.ത­ല­വേ­ദ­നയും വീര്‍­ത്ത വ­യറും ഒ­രി­ക്കലും ആ­സ്വാ­ദ്യ­മാ­യി­രു­ന്നില്ല, മൈ­ക്ക് പ­റ­യുന്നു. അ­മന്‍­ഡ­യു­ടെ ഗര്‍­ഭം മൂ­ന്നാ­ഴ്­ച­യി­ലെ­ത്തി­യ­തി­നു പി­ന്നാ­ലെ­യാ­ണ് ത­നിക്കും പ്ര­ശ്‌­ന­ങ്ങള്‍ അ­നു­ഭ­വ­പ്പെ­ട്ടത്. ഇ­പ്പോള്‍ അ­മന്‍­ഡ­യെ­ക്കാള്‍ കെ­യര്‍ ത­നി­ക്കാ­ണ് ആ­വ­ശ്യ­മെ­ന്നു തോ­ന്നുന്നു. മൈ­ക്ക് ചി­രിച്ചു­കൊ­ണ്ട് പ­റഞ്ഞു.

ക­ഴി­ഞ്ഞ മൂ­ന്നു വര്‍­ഷ­മാ­യി മൈക്കി­നൊ­പ്പ­മാ­ണ് അ­മാന്‍­ഡ ക­ഴി­യു­ന്നത്. ഇ­തി­നി­ട­യില്‍ ഒ­രി­ക്കല്‍ പോലും മൈ­ക്ക് മോ­ശ­മാ­യി പെ­രു­മാ­റി­യി­ട്ടില്ല. അ­ത്ര­യ്­ക്ക് സ്‌­നേ­ഹ­മാ­ണ് ത­ന്നോ­ടെ­ന്നാ­ണ് അ­മാന്‍­ഡ പ­റ­യു­ന്നത്. താന്‍ ആ­റ­ടി­യി­ലേ­റെ ഉ­യ­ര­മു­ള്ള ആ­ളാ­ണെന്നും ആ­ഴ്­ച­യില്‍ നാ­ലു ദിവ­സം ജി­മ്മില്‍ പോ­യി ശ­രീ­രം കാ­ത്തു സൂ­ക്ഷി­ച്ചി­രു­ന്നു എന്നും പെ­ട്ടെ­ന്ന് വ­യര്‍ ചാ­ടി­യ­പ്പോള്‍ ഉള്‍­കൊ­ള്ളാന്‍ ക­ഴി­ഞ്ഞി­ല്ലെന്നും മൈ­ക്ക് കൂ­ട്ടി­ച്ചേര്‍ത്തു. എ­ന്നാല്‍ ഗര്‍­ഭ സ­മയ­ത്ത് സ്­ത്രീ­കള്‍­ക്കു­ണ്ടാ­കു­ന്ന വി­ഷ­മ­ങ്ങള്‍ അ­നു­ഭ­വി­ച്ച­റി­ഞ്ഞ­തോ­ടെ അ­വ­രോ­ട് ബ­ഹു­മാ­നം കൂ­ടി­യെന്നും മൈ­ക്ക് പ­റ­യുന്നു.

അ­ച്ഛ­നാ­കാന്‍ പോ­ന്ന ആ­ളു­ക­ളില്‍ ഉല്‍­പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന ഉ­യര്‍­ന്ന അ­ള­വി­ലു­ള്ള സ്ത്രീ ഹോര്‍­മോ­ണു­കള്‍ ആ­ണ് ഇ­തി­ന് കാ­ര­ണ­മെ­ന്ന് ഒ­രു വി­ഭാ­ഗം പ­റ­യുന്നു. ഭാ­ര്യ പ്ര­സ­വി­ച്ച ശേഷം ഈ അ­വ­സ്ഥ ഇല്ലാ­താ­വു­കയും ചെ­യ്യുന്നു. പ­ങ്കാ­ളി­യു­മാ­യി ഏ­റെ അ­ടു­പ്പ­ത്തില്‍ ക­ഴി­യു­ന്ന ഭര്‍­ത്താ­വി­ന് ഉ­ണ്ടാ­വാന്‍ സാ­ധ്യ­ത­യു­ള്ള പ്ര­ശ്‌­ന­മാ­ണി­തെന്നും ഡോ­ക്ടര്‍­മാര്‍ പ­റ­യുന്നു.

ഇ­പ്പോള്‍ അ­മന്‍­ഡ­യ്­ക്കു­ണ്ടാ­കു­ന്ന അ­തേ പ്ര­ശ്‌­ന­ങ്ങള്‍ ആ­സ്വ­ദി­ക്കാന്‍ ക­ഴി­യു­ന്നു­ണ്ടെന്നും മൈ­ക്ക് പ­റ­യുന്നു. ഒ­ക്ടോ­ബര്‍ 23ന് അ­മന്‍­ഡ അ­മ്മ­യാ­കു­മെ­ന്നാ­ണ് ഡോ­ക്ടര്‍­മാര്‍ പ­റ­ഞ്ഞി­രി­ക്കു­ന്നത്. ഇ­തോ­ടെ ശാ­രീരി­ക പ്ര­ശ്‌­ന­ങ്ങള്‍ മാ­റു­മെന്നും പ­ഴ­യ ആ­ളാ­കാന്‍ ക­ഴി­യു­മെ­ന്നു­മാ­ണ് പ്ര­തീ­ക്ഷി­ക്കു­ന്ന­തെന്നും മൈ­ക്ക് വ്യ­ക്ത­മാക്കി.

Keywords:  Wife, Husband, Pregnant Woman, Report, Kochi, Father, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia