ഭര്‍ത്താ­വ് ആ­ത്മ­ഹത്യാ ഭീഷ­ണി മുഴക്കി; പ്ര­കോ­പി­തയാ­യ ഭാ­ര്യ ജീ­വ­നൊ­ടു­ക്കി

 


ഭര്‍ത്താ­വ് ആ­ത്മ­ഹത്യാ ഭീഷ­ണി മുഴക്കി; പ്ര­കോ­പി­തയാ­യ ഭാ­ര്യ ജീ­വ­നൊ­ടു­ക്കി
ചങ്ങനാശേരി: യു­വ­തിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നില­യില്‍ ക­ണ്ടെത്തി. ശാന്തിപുരം തലക്കുളം പ്രമോദിന്റെ ഭാര്യ ശ്രീജ(32)യാ­ണ് മ­രി­ച്ചത്. ശ്രീജയും, ഭര്‍ത്താവ് പ്രമോദും, 10 വയസുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്ന­ത്.

നിസാരമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കി പ്രമോദ് ഫാനില്‍ കുരുക്കിട്ട് തമാശ കാണി­ച്ചു­വെന്നും ഇതില്‍ പ്രകോപിതയായ ശ്രീജ പിന്നീട് ഇതേരീതിയില്‍ ആത്മഹത്യചെയ്യുകയായിരുന്നു­വെ­ന്നും പ്രമോദ് പൊലീ­സില്‍ മൊഴി നല്‍കിയെന്നാണ് സൂ­ച­ന. ശ്രീ­ജ­യു­ടെ മര­ണം സം­ബ­ന്ധി­ച്ച് ദു­രൂ­ഹ­ത ഉ­യര്‍­ന്നി­ട്ടുണ്ട്.

ബന്ധുവീട്ടില്‍ പോ­യി­രു­ന്ന കു­ടുംബം ബുധനാഴ്ച രാത്രി വീട്ടില്‍ മടങ്ങിയെത്തിയ­ശേഷം പത്തരയോടെയായിരുന്നു സം­ഭവം. അയല്‍വാസികളും ബന്ധുക്കളും വിവരമറിയുന്നത് വ്യാഴാഴ്ച പുലര്‍ച്ചെയാണ്. നെടുങ്കുന്നം ഇടക്കല്ലില്‍ ശശിയുടെ മകളാണ് ശ്രീജ. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോ­സ്റ്റു­മോര്‍­ട്ടം ചെ­യ്തു.

Keywords: Bed room, Fan, Changanachery, Police, Days, Hospital, Kvartha, Malayalam Vartha, Malayalam News, Suicide, House Wife, Police, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia