ബ്ലാക്ക്‌മെയിലിംഗ് നടത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ യുവതി റിമാന്‍ഡില്‍
Feb 7, 2014, 14:37 IST
മഞ്ചേരി: അയല്‍ക്കാരിയായ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി സുഹൃത്തിനു കാഴ്ചവെച്ചക്കുകയും പിന്നീട് പീഡനത്തിനായി ഒത്താശ നല്‍കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അനാശാസ്യത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ യുവതിയാണ് അറസ്റ്റിലായത്.
ഒതായി കുരിക്കലമ്പാട് പള്ളിപ്പറമ്പന്‍ വീട്ടില്‍ മുനീബ (34)യാണ് അറസ്റ്റിലായത്. മഞ്ചേരി ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുനീബയെ കോടതി റിമാന്‍ഡ് ചെയ്തു. പരിചയമുളള യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത് വീട്ടില്‍ വിളിച്ച് വരുത്തി സുഹൃത്തായ യുവാവിന് കാഴ്ചവെച്ചു എന്നാണ് മുബീനയ്‌ക്കെതിരായ കേസ്.
ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ എടവണ്ണ ഒതായി കുരിക്കലമ്പാട് കല്ലന്‍ റിയാസ് എന്ന കുട്ടിമാനെ നാലു ദിവസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കൊണ്ടുപോകുന്ന മുനീബ ഒരു വര്‍ഷം മുമ്പ് അരീക്കോടിനു സമീപം നടന്ന ഒരു കലാപരിപാടി കാണാന്‍ കൂട്ടുകാരിയെയും ഒപ്പം കൂട്ടിയിരുന്നു.
തുടര്‍ന്ന് കൂട്ടുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അവിടെയുണ്ടായിരുന്ന മുനീബയുടെ പരിചയക്കാരന് കാഴ്ചവെക്കുകയായിരുന്നു. പിന്നീട് പലപ്രാവശ്യവും മുനീബ മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു.
റിയാസിനെ കൂടാതെ പലപ്പോഴായി പീഡിപ്പിച്ച നാലു പേരുടെ പേരുവിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അരീക്കോട് പോലീസില്‍ ഒരാഴ്ച മുമ്പ് സംഭവത്തെ കുറിച്ച് യുവതി പരാതി നല്‍കിയിരുന്നുവെങ്കിലും മുനീബക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.
മറിച്ച് പരാതിയുമായെത്തിയ നാട്ടുകാരായ അഞ്ചുപേരെ മുനീബയുടെ വീടുവളഞ്ഞ് കൈയേറ്റത്തിന് ശ്രമിച്ചു എന്ന വ്യാജ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനെതിരെ ജനരോഷം ശക്തമാവുകയും ചെയ്തിരുന്നു.
വീടു കേന്ദ്രീകരിച്ച് അനാശ്യാസ്യം നടത്തുന്നതായി അരീക്കോട് പോലീസില്‍ പരാതി നല്‍കാനെത്തിയവരോട് എസ്.ഐ തട്ടിക്കയറുകയും ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ മഞ്ചേരി സി.ഐ ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.
മുനീബയ്‌ക്കെതിരെ മറ്റു മൂന്നു പരാതികളും പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. പരിചയപ്പെടുന്ന യുവാക്കളെ തന്ത്രത്തില്‍ ഒപ്പം കൂട്ടുകയും യുവതികള്‍ക്കൊപ്പം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും തുടര്‍ന്ന് മറ്റൊരു സംഘത്തെ കൊണ്ട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
ഇത്തരത്തില്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി അരീക്കോട് പത്തനാപുരം സ്വദേശിയായ ഒരു ഭൂമിക്കച്ചവടക്കാരന്റെ 10.5 ലക്ഷം രൂപ മുബീനയും സംഘവും തട്ടിയെടുത്തതായി പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
തനിക്ക് വില്‍ക്കാനായി ഭൂമിയുണ്ടെന്നും അത് നോക്കാമെന്നും പറഞ്ഞ് യുവാവിനെ വാഹനത്തില്‍ വയനാട് കൊണ്ടുപോവുകയും തിരിച്ചുവരുമ്പോള്‍ വഴിയില്‍ നിന്ന് കയറിയ ഒരു സ്ത്രീ രക്തം ഛര്‍ദിക്കുന്നതുപോലെ അഭിനയിക്കുകയും ചെയ്തുവെന്നും തുടര്‍ന്ന് അവരെ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.
അവിടെ വെച്ച് അപരിചിതരായ സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് കേസെടുപ്പിക്കുമെന്ന് പറഞ്ഞ് 10.5 ലക്ഷം വാങ്ങിയെന്നുമാണ് ഭൂമിക്കച്ചവടക്കാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ബലാത്സംഗത്തിന് സൗകര്യം നല്‍കല്‍, പ്രേരിപ്പിക്കല്‍, തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകളിലാണ് മുബീനയ്‌ക്കെതിരെ കേസെടുത്തത്. മഞ്ചേരി സി.ഐ. വി.എ കൃഷ്ണദാസ്, എസ്.ഐ ടി. ഗംഗാധരന്‍, കെ.കെ. വിജയന്‍, സുഭാഷ്, പി.സി. ഷീബ, സുഷമ, സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്
Keywords: Molestation after blackmailing, Threat, Remanded, Arrest, Cheating, Police, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.